എറണാകുളം: ചെകുത്താൻ എന്ന് അറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിനെതിരെ കേസ് എടുത്ത് പോലീസ്. നടൻ ബാല നൽകിയ പരാതിയിലാണ് പോലീസ് നടപടി. ബാലയുടെ പരാതിയിൽ കേസ് എടുത്ത് തുടർ നടപടികൾ സ്വീകരിക്കാൻ കോടതിയും നിർദ്ദേശം നൽകിയിരുന്നു.
വീട് കയറി ആക്രമിച്ചെന്ന് ആരോപിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബാല പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ദിവസമായിരുന്നു നടൻ പോലീസിനെ സമീപിച്ചത്. വീട് ആക്രമിച്ചെന്ന പേരിൽ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുന്നുവെന്നും, അപകീർത്തിപ്പെടുത്തിയതിന് യൂട്യൂബർ മാപ്പ് പറയണമെന്നും പരാതിയിൽ നടൻ ആവശ്യപ്പെടുന്നുണ്ട്.
പരാതിയിൽ പാലാരിവട്ടം പോലീസാണ് കേസ് എടുത്തിട്ടുള്ളത്. ഇന്ന് പോലീസ് ബാലയിൽ നിന്നും വിശദമായ മൊഴി എടുക്കും. അതേസമയം അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ അജുവിനെതിരെ ബാല വക്കീൽ നോട്ടീസും നൽകിയിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളിൽ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും, അല്ലാത്ത പക്ഷം നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നുമാണ് നോട്ടീസിൽ ഉളളത്.
Discussion about this post