ന്യൂഡൽഹി : രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിൽ പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് റെയിൽവേ മന്ത്രാലയം. ഗുണമേന്മയുള്ള മരുന്നുകൾ മിതമായ നിരക്കിൽ എല്ലാവർക്കും ലഭ്യമാക്കുകയാണ് പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധിയുടെ ലക്ഷ്യം.
റെയിൽവേ സ്റ്റേഷനുകളിൽ ജൻ ഔഷധി കേന്ദ്രങ്ങൾ സ്ഥാപിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ അമ്പത് സ്റ്റേഷനുകളുടെ പട്ടിക റെയിൽവേ മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളിലെ യാത്രക്കാർക്കും സന്ദർശകർക്കും ജൻ ഔഷധി ഉൽപ്പന്നങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ ഈ പദ്ധതി വഴി സാധിക്കുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.
റെയിൽവേ സ്റ്റേഷനുകളിൽ ഇത്തരത്തിൽ ജൻ ഔഷധി കേന്ദ്രങ്ങൾ തുറക്കുന്നത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സംരംഭകർക്ക് ജൻ ഔഷധി കേന്ദ്രങ്ങൾ തുറക്കുന്നതിനുള്ള വഴികൾ സൃഷ്ടിക്കുകയും ചെയ്യും. റെയിൽവേ ഡിവിഷനുകളിൽ നിന്നും പ്രത്യേകം നൽകുന്ന ലൈസൻസ് ഉള്ളവർക്കാണ് സ്റ്റേഷനുകളിൽ ജൻ ഔഷധി കേന്ദ്രങ്ങൾ സ്ഥാപിക്കാനും പ്രവർത്തിപ്പിക്കാനും കഴിയുക.
Discussion about this post