നാഗ്പൂര്‍: ദുരൂഹ സാഹചര്യത്തില്‍ കാണാതായ ബിജെപി നേതാവിനെ കൊലപ്പെടുത്തിയതാണെന്ന് വെളിപ്പെടുത്തല്‍. സംഭവത്തില്‍ ഭര്‍ത്താവിനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. നാഗ്പൂരിലെ ബിജെപി മൈനോരിറ്റി സെല്‍ നേതാവായ സനാ ഖാനെയാണ് പത്ത് ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായത്.
ഓഗസ്റ്റ് ഒന്നാം തീയതി നാഗ്പൂരില്‍ നിന്ന് മധ്യപ്രദേശിലെ ജബല്‍പൂരിലേക്ക് പോകുകയായിരുന്നു സനാ ഖാന്. ഇതിനിടെയാണ് ഇവരെ കാണാതാകുന്നത്. സ്വകാര്യ ബസിലായിരുന്നു യാത്ര. ഭര്‍ത്താവ് അമിത് സാഹുവിനെ കാണാനാണ് ജബല്‍പൂരിലേക്ക് പോയതെന്നാണ് ബന്ധുക്കള്‍ നല്കിയ മൊഴി. അവിടെയെത്തിയ ശേഷം സനാ മാതാവിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ കാണാതാകുന്നത്. പിന്നീട് ഇവരെ പറ്റി വിവരം ലഭിക്കാതായതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പരാതിയില്‍ കേസ് എടുത്ത പോലീസ് അമിത് സാഹുവിനെയും സൃഹൃത്തിനെയും ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കൊലപാതക വിവരം വെളിപ്പെടുത്തുകയായിരുന്നു. പ്രതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
സനയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. കൊന്നതിന് ശേഷം മൃതദേഹം പുഴയില്‍ തള്ളുകയായിരുന്നു എന്നാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Discussion about this post