സോൾ: പൊതുജനത്തിന് വിചിത്ര ഉത്തരവ് നൽകി ഉത്തരകൊറിയൻ ഭരണകൂടം. ഏകാധിപതിയായ കിം ജോങ് ഉൾ ഉൾപ്പെടുന്ന ചിത്രങ്ങൾ കേടുകൂടാതെ സംരക്ഷിക്കണമെന്നാണ് ഉത്തരവ്. രാജ്യത്ത് ഉഷ്ണമേഖലാ കൊടുങ്കാറ്റായ ഖനൂൻ വീശിയടിക്കുമെന്ന മുന്നറിയിപ്പ് വന്നതിന് പിന്നാലെയാണ് ഈ വിചിത്ര നിർദ്ദേശം. ജനങ്ങളുടെ ആദ്യ പരിഗണന പരമാധികാരിയുടെയും പിതാമഹൻമാരുടെയും ഛായാചിത്രങ്ങളും പ്രതിമകളും സംരക്ഷിക്കുന്നതിൽ ആയിരിക്കണമെന്നാണ് ഉത്തരകൊറിയ വ്യക്തമാക്കിയിരിക്കുന്നത്.
കനത്ത മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ നിലവിലെ ഭരണാധികാരി കിം ജോങ്-ഉൻ, അദ്ദേഹത്തിന്റെ പിതാവ് കിം ജോങ്-ഇൽ, ഉത്തര കൊറിയയുടെ സ്ഥാപക നേതാവ് കിം ഇൽ-സങ് എന്നിവരുടെ ഛായാചിത്രങ്ങളുടെ സുരക്ഷയ്ക്കാണ് ജനം മുൻഗണ നൽകേണ്ടത്. ഭരണകക്ഷിയായ കൊറിയൻ വർക്കേഴ്സ് പാർട്ടിയുടെ ഔദ്യോഗിത പത്രമായ റോഡോങ് സിൻമുൻ ആണ് ഇക്കാര്യം അറിയിച്ചത്.
പ്രതിമകൾക്കും ചിത്രങ്ങൾക്കും എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ കനത്ത ശിക്ഷയായിരിക്കും ലഭിക്കുക.
Discussion about this post