കൊല്ലം: പത്തനാപുരത്ത് ജപ്തിയിൽ മനം നൊന്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. തലവൂർ അരിങ്ങട സ്വദേശി കുഞ്ഞപ്പൻ (60) ആണ് ജീവനൊടുക്കിയത്. മകൻ ലിനുവിന്റെ ട്രാവലർ ബുധനാഴ്ച സ്വകാര്യ ധന ഇടപാട് സ്ഥാപനം ജപ്തി ചെയ്തിരുന്നു.
ഇന്നലെ ഉച്ചയോടെയായിരുന്നു കുഞ്ഞപ്പനെ ബന്ധുക്കൾ അവശനിലയിൽ കണ്ടത്. ഉടനെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടെ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിക്കാൻ ഡോക്ടർമാർ നിർദ്ദേശം നൽകി. ഇതേ തുടർന്ന് അവിടെയെത്തിച്ചെങ്കിലും വൈകീട്ടോടെ മരിക്കുകയായിരുന്നു.
ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരുടെ പീഡനത്തെ തുടർന്നാണ് കുഞ്ഞപ്പൻ ജീവനൊടുക്കിയത് എന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ സ്ഥാപനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ബന്ധുക്കൾ രംഗത്ത് എത്തി. എസ്പിയ്ക്ക് കുഞ്ഞപ്പന്റെ ബന്ധുക്കൾ പരാതിയും നൽകിയിട്ടുണ്ട്.
Discussion about this post