Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

എഴുപത്തിയേഴാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങി രാജ്യം; സെൻട്രൽ വിസ്തയുടെ നിർമാണ തൊഴിലാളികളും കൊവിഡ് പോരാളികളും മത്സ്യത്തൊഴിലാളികളും ഉൾപ്പെടെ 1800 പേർ പ്രധാനമന്ത്രിയുടെ വിശിഷ്ടാതിഥികൾ

ഭരണനിർവഹണത്തിൽ പൊതുപങ്കാളിത്തം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് 1800 വിശിഷ്ടാതിഥികളെ ക്ഷണിച്ചിരിക്കുന്നത്

by Brave India Desk
Aug 13, 2023, 05:25 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: 1800 വിശിഷ്ടാതിഥികൾ, സെൽഫി പോയിന്റുകൾ, 1100 എൻസിസി കേഡറ്റുകൾ.. ജനകീയ പങ്കാളിത്തത്തോടെ എഴുപത്തിയേഴാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകളിൽ മുഴുകി രാജ്യം. ചൊവ്വാഴ് രാവിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തുന്നതോടെയാണ് ആഘോഷ ചടങ്ങുകൾ ആരംഭിക്കുക.

ജീവിതത്തിന്റെ വിവിധ തുറകളിൽ നിന്നുമുള്ള 1800 പേരാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തിന്റെ വിശിഷ്ടാതിഥികൾ. ഇതുവരെ 17000 ഇ- ക്ഷണപത്രികകളാണ് ക്ഷണിതാക്കൾക്കായി അയച്ചിരിക്കുന്നത്.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

രാജ്യം ജി20 അദ്ധ്യക്ഷ പദവി വഹിക്കുന്നതിന്റെ പ്രതീകമായി പുഷ്പാലങ്കൃതമായ ജി20 ലോഗോ ഈ തവണത്തെ പ്രത്യേക ആകർഷണമായിരിക്കും. പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തിയ ശേഷം 21 ആചാര വെടികൾ മുഴക്കും. തുടർന്ന് ചെങ്കോട്ടയിൽ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്നിട്ടുള്ള എൻസിസി കേഡറ്റുകൾ ദേശീയ ഗാനം ആലപിക്കും.

ഭരണനിർവഹണത്തിൽ പൊതുപങ്കാളിത്തം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് 1800 വിശിഷ്ടാതിഥികളെ ക്ഷണിച്ചിരിക്കുന്നത്. 660 ഗ്രാമങ്ങളെ പ്രതിനിധീകരിച്ച് 400 സാർപഞ്ചുമാർ, 250 കർഷകർ, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെയും പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെയും ഗുണഭോക്താക്കളായ അൻപത് പേർ വീതം, സെൻട്രൽ വിസ്ത പദ്ധതിക്ക് വേണ്ടി പണിയെടുക്കുന്ന 50 നിർമാണ തൊഴിലാളികൾ, അൻപത് ഖാദി തൊഴിലാളികൾ, അതിർത്തിയിലെ റോഡുകളുടെ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്ന അൻപത് തൊഴിലാളികൾ, അമൃത സരോവർ പദ്ധതിയുടെയും ഹർ ഘർ ജൽ യോജനയുടെയും പ്രതിനിധികൾ, അൻപത് പ്രാഥമിക വിദ്യാലയങ്ങളിലെ അദ്ധ്യാപകർ, കൊവിഡ് പോരാളികളായ നേഴ്സുമാർ, മത്സ്യബന്ധന തൊഴിലാളികൾ എന്നിവരായിരിക്കും വിശിഷ്ടാതിഥികൾ. ഇവർക്ക് പുറമേ ഓരോ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും ക്ഷണിക്കപ്പെട്ട 75 ദമ്പതികളും ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സെൽഫി മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ഓഗസ്റ്റ് 15 മുതൽ 20 വരെ നടക്കുന്ന മത്സരം സംഘടിപ്പിക്കുന്നത് പ്രതിരോധ മന്ത്രാലയമാണ്. സർക്കാരിന്റെ വിവിധ പദ്ധതികളും നയങ്ങളുമായി ബന്ധപ്പെട്ട സെൽഫി പോയിന്റുകൾ 12 ഇടങ്ങളിലായാണ് സജ്ജീകരിച്ചിരിക്കുന്നത്. ദേശീയ യുദ്ധ സ്മാരകം, ഇന്ത്യാ ഗേറ്റ്, വിജയ് ചൗക്ക്, ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ, പ്രഗതി മൈതാൻ, രാജ്ഘട്ട്, ജമാ മസ്ജിദ് മെട്രോ സ്റ്റേഷൻ, രാജീവ് ചൗക്ക് മെട്രോ സ്റ്റേഷൻ, ഡൽഹി ഗേറ്റ് മെട്രോ സ്റ്റേഷൻ, ഐടിഒ മെട്രോ ഗേറ്റ്, നൗബത് ഘാന, ശീഷ് ഗഞ്ച് ഗുരുദ്വാര എന്നിവിടങ്ങളിലായിരിക്കും സെൽഫി പോയിന്റുകൾ.

നിർദ്ദിഷ്ട ഇടങ്ങളിൽ നിന്നും എടുക്കുന്ന സെൽഫികൾ ജനങ്ങൾക്ക് MyGov പ്ലാറ്റ്ഫോമിൽ അപ്ലോഡ് ചെയ്യാം. തിരഞ്ഞെടുക്കപ്പെടുന്ന 12 വിജയികൾക്ക് പതിനായിരം രൂപ വീതം സമ്മാനം നൽകും.

Tags: BJPNarendra ModiINDEPENDENCE DAYCentral VistaChief Guests
Share4
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies