കോട്ടയം:അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് വ്യാജ ആരോപണത്തോട് പ്രതികരിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. കോടിക്കണക്കിന് രൂപ ആസ്തിയുണ്ടെന്ന ആരോപണത്തിലാണ് ജെയ്ക് പ്രതികരണവുമായി രംഗത്തെത്തിയത്. 90 വർഷം മുമ്പ് സെന്റിന് 5 രൂപ കൊടുത്ത് വാങ്ങിയ ഭൂമിയെ കുറിച്ചാണ് ഇപ്പോൾ കഥ ഇറക്കുന്നതെന്ന് ജെയ്ക് പറഞ്ഞു.
വീടിരിക്കുന്ന സ്ഥലത്തിന് കോടികൾ വിലമതിക്കുമെന്നായിരുന്നു ജെയ്കിനെതിരെ ഉയർന്നുവന്ന ആരോപണം. എന്നാൽ തന്റെ പിതാവ് ഏകദേശം 92 വർഷത്തിന് മുൻപ് വാങ്ങിയ സ്ഥലത്താണ് വീടിരിക്കുന്നതെന്ന് ജെയ്ക് പറഞ്ഞു.കോൺഗ്രസുകാർ അഴിമതി നടത്തി അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നത് പോലെ അണാ പൈസ സമ്പാദിക്കുന്ന ആളല്ല താനെന്ന് എൻഡിഎഫ് സ്ഥാനാർത്ഥി പറഞ്ഞു.
‘1945 ൽ കോട്ടയം ടിബി റോഡിൽ വ്യാപാരം ആരംഭിച്ചയാളാണ് എൻറെ അച്ഛൻ. മണർകാടുള്ള വീട്ടിൽ നിന്ന് 8 കിലോമീറ്റർ നടന്നിട്ടാണ് അദ്ദേഹം വ്യാപാരം നടത്തിയിരുന്നത്. എൻറെ ഓർമ്മ ശരിയാണെങ്കിൽ 92 വർഷങ്ങൾക്ക് മുമ്പ് സെൻറിന് 5 രൂപ കൊടുത്ത് വാങ്ങിയ സ്ഥലത്താണ് ഞാൻ താമസിക്കുന്ന വീടിരിക്കുന്നതെന്നായിരുന്നു ജെയ്കിന്റെ പരാമർശം.
Discussion about this post