ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെയും ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണറെയും പ്രശംസിച്ച് മനുഷ്യാവകാശ പ്രവർത്തക ഷെഹ്ല റാഷിദ്. കശ്മീരിലെ സ്ഥിതിഗതികൾ മെച്ചപ്പെടുത്തുന്നതിനും ഒട്ടേറെ ജീവനുകൾ പൊലിയാതിരിക്കാനും സഹായിച്ചതിനാണ് ഷെഹ്ലയുടെ പ്രശംസ. കശ്മീരിന് അമിതാധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത ഹർജിക്കാരിൽ ഒരാളായിരുന്നു ഷെഹ്ല. എന്നാൽ പിന്നീട് അവർ ഇതിൽ നിന്ന് പിൻമാറുകയായിരുന്നു.
ഇത് സമ്മതിക്കുന്നത് എത്ര അസൗകര്യമാണെങ്കിലും, നരേന്ദ്രമോദി സർക്കാരിന്റെയും കശ്മീർ ലെഫ്റ്റനന്റ് ഗവർണറുടെ ഭരണകൂടത്തിന്റെയും കീഴിൽ കശ്മീരിലെ മനുഷ്യാവകാശ റെക്കോർഡ് മെച്ചപ്പെട്ടു. തികച്ചും പ്രയോജനപ്രദമായ കണക്കുകൂട്ടലിലൂടെ, സർക്കാരിന്റെ വ്യക്തമായ നിലപാട് ജീവൻ രക്ഷിക്കാൻ സഹായിച്ചുവെന്ന് ഷെഹ്ല പറഞ്ഞു.
ഹർഘർ തിരംഗയിൽ പങ്കെടുത്ത ഹിസ്ബുൾ ഭീകരന്റെ സഹോദരന്റെ വീഡിയോയും അവർ പങ്കിട്ടു. ജമ്മു കശ്മീരിൽ വികസനം കൊണ്ടുവന്നതിന് ബിജെപി സർക്കാരിനെ അദ്ദേഹം പ്രശംസിക്കുന്ന വീഡിയോ ആണ് പങ്കിട്ടത്.
Discussion about this post