പൂനെ; പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്ത് പോലീസ്. പൂനെയിലെ കോണ്ട്വ എന്ന പ്രദേശത്താണ് സംഭവം. അക്ബർ നദാഫ്, തൗഖിർ എന്നിവരാണ് പിടിയിലായത്. നാട്ടുകാരുടെ പരാതിക്ക് പിന്നാലെയാണ് അറസ്റ്റ്. വൈകുന്നേരം രണ്ട് പേർ ‘പാകിസ്താൻ സിന്ദാബാദ്’ എന്ന് വിളിക്കുന്നതായി ചില നാട്ടുകാരിൽ നിന്ന് ഞങ്ങൾക്ക് പരാതി ലഭിച്ചു.തെളിവുകളോടെ പ്രതികളെ കസ്റ്റഡിയിലെടുത്തുവെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 153 (കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രകോപനം സൃഷ്ടിക്കുക) പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
മുംബൈയിലെ കൊളബയിൽ പാകിസ്താൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ചിത്രം സ്റ്റാറ്റസ് ആക്കിയ രണ്ട് കോളേജ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തിരുന്നു.ഓഗസ്റ്റ് 15 ന് രാജ്യത്തെ ക്രമസമാധാനം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ ഇത് ചെയ്തതെന്ന് പോലീസ് പറഞ്ഞു. കൊളാബയിൽ നിന്നുള്ള ഒരു ബിസിനസുകാരന്റെ പരാതി പ്രകാരമാണ് കേസ്.
Discussion about this post