Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

സവർക്കർ തീവ്ര ഇടതുപക്ഷ സാഹസീകനായിരുന്നുവെന്ന് ഇപി ജയരാജൻ; ജയിലിൽ കിടന്നത് ഇടത് സാഹസീക പ്രവൃത്തിയിൽ പങ്കാളിയായി; ചർച്ചയാക്കി സോഷ്യൽ മീഡിയ

by Brave India Desk
Aug 16, 2023, 09:14 pm IST
in Kerala, India
Share on Facebook
Tweet
WhatsApp
Telegram

കോട്ടയം; സ്വാതന്ത്ര്യസമരകാലത്ത് സവർക്കർ തീവ്ര ഇടതുപക്ഷ സാഹസീകനായിരുന്നുവെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഇന്നലെ നടത്തിയ ഒരു പ്രസംഗത്തിനിടെ ആയിരുന്നു ജയരാജന്റെ വാക്കുകൾ. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത ഏതെങ്കിലും ബിജെപി നേതാക്കൾ ഉണ്ടോയെന്ന് ചോദിച്ച ജയരാജൻ ഇതിനുളള ഉത്തരമായിട്ടാണ് സവർക്കറുടെ കാര്യം പരാമർശിച്ചത്.

ഇപ്പോൾ ഒരുപക്ഷെ അവർ വിഡി സവർക്കറുടെ പേര് പറയുമായിരിക്കും. പക്ഷെ വിഡി സവർക്കർ ആ കാലഘട്ടത്തിൽ അവരോടൊപ്പം ആയിരുന്നില്ല. തീവ്ര ഇടതുപക്ഷ സാഹസീകനായിരുന്നു. അന്തമാൻ ജയിലിൽ അദ്ദേഹം കിടന്നത് ഇടത് സാഹസീക പ്രവൃത്തിയിൽ പങ്കാളിയായിട്ടാണെന്നും ജയരാജൻ പറഞ്ഞു. അന്തമാൻ ജയിലിൽ കിടന്നപ്പോൾ ബ്രട്ടീഷ് പട്ടാളത്തിന്റെ ഭരണത്തിൻ കീഴിൽ അദ്ദേഹത്തിന് പുറത്തുവരാൻ കഴിയില്ലെന്ന സ്ഥിതി വന്നപ്പോൾ ഹിന്ദുമഹാസഭക്കാർ സമീപിക്കുകയായിരുന്നു.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ഇനി എന്റെ കാലഘട്ടം മുഴുവൻ ബ്രിട്ടീഷ് സേവകനായി ഞാൻ പ്രവർത്തിച്ചുകൊളളാം അതുകൊണ്ട് എന്നെ ജയിലിൽ നിന്നും മോചിപ്പിക്കണമെന്ന് ബ്രിട്ടീഷ് സായിപ്പിന് ദയാഹർജി കൊടുത്തു. ആ ദയാഹർജിയുടെ മേൽ ബ്രിട്ടീഷ് സർക്കാർ ജയിലിൽ നിന്നും മോചിപ്പിച്ച ആളാണ് സവർക്കർ. വർഗീയവാദിയായിട്ടാണ് സവർക്കർ പിൽക്കാല ജീവിതം നയിച്ചത്. ആ സവർക്കറുടെ ജൻമദിനത്തിലാണ് പുതിയ പാർലമെന്റ് മന്ദിരം ബിജെപി സർക്കാർ ഉദ്ഘാടനം ചെയ്തതെന്ന് ജയരാജൻ പറഞ്ഞു.

ആ ഉദ്ഘാടനവേളയും നിങ്ങൾ നിരീക്ഷിച്ചിട്ടുണ്ടാകും. പ്രത്യേക മതവിഭാഗത്തിന്റെ കുറെ പൂജാരിമാർ, അവരാണല്ലോ ഉദ്ഘാടന കർമ്മത്തിന്റെ പരികർമ്മികൾ. പാർലമെന്റിന്റെ ഇരുസഭകളുടെയും അധിപനായിരിക്കുന്ന രാഷ്ട്രപതിയെപ്പോലും ക്ഷണിച്ചില്ല. ഒരു സ്ത്രീയായിരുന്നതുകൊണ്ടാണ് അവരെ ക്ഷണിക്കാതിരുന്നത്. സ്ത്രീ സ്വാതന്ത്ര്യം നിഷേധിക്കുന്നവരാണ് ആർഎസ്എസുകാർ. ഒരു പട്ടികജാതിക്കാരിയായി പോയതിന്റെ അടിസ്ഥാനത്തിൽ സവർണാധിപത്യ ധർമ്മങ്ങൾക്ക് വേണ്ടി നിലയുറപ്പിച്ച ആർഎസ്എസ് ഇന്ത്യയുടെ രാഷ്ട്രപതിയെ ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല. അതാണ് ആർഎസ്എസ് എന്നും ജയരാജൻ പറഞ്ഞു.

എന്നാൽ രാഷ്്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ ദ്രൗപതി മുർമുവിന് ഒരു പിന്തുണയും നൽകേണ്ടെന്ന് ആയിരുന്നു സിപിഎം തീരുമാനം. ഇത് മറച്ചുവെച്ചാണ് ഇപി ജയരാജൻ പച്ചനുണകൾ തട്ടിവിട്ടതെന്നാണ് സോഷ്യൽ മീഡിയ ചർച്ചകളിൽ ഉയരുന്ന അഭിപ്രായം.

Tags: social medialdfep jayarajanVD Savarkar
Share19
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies