തിരുവനന്തപുരം: പറവൂരിൽ ഉമ്മൻ ചാണ്ടിയുടെ സ്മാരകം തകർത്ത സംഭവത്തിൽ സിഐടിയു നേതാവ് അറസ്റ്റിൽ. സിഐടിയു പൊൻവിള ബ്രാഞ്ച് സെക്രട്ടറി ഡി.ഷൈജുവാണ് അറസ്റ്റിലായത്. കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ ആണ് നടപടി.
മദ്യലഹരിയിൽ ആയിരുന്നു ഷൈജു ആക്രമണം നടത്തിയത് എന്നാണ് വിവരം. സ്ഥിരമായി മദ്യപിച്ച് ഇയാൾ പ്രദേശത്ത് പ്രശ്‌നങ്ങൾ ഉണ്ടാക്കാറുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു ഷൈജു ഉമ്മൻ ചാണ്ടിയുടെ സ്മാരകം തകർത്തത്. ഫോട്ടോയും കല്ലെറിഞ്ഞ് തകർത്തിരുന്നു. രാവിലെയാണ് സംഭവം കണ്ടത്. ഇതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.












