കൊച്ചി: പത്മരാജന്റെ കഥ അവലംബമാക്കി നവാസ് അലി രചനയും സംവിധാനവും നിർവഹിക്കുന്ന പ്രാവ് സിനിമയുടെ ഫസ്റ്റ്‌ലുക്ക് റിലീസ് ചെയ്തു. സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ മമ്മൂട്ടിയാണ് ഫസ്റ്റ്‌ലുക്ക് റിലീസ് ചെയ്തത്.
സി.ഇ.റ്റി സിനിമാസിന്റെ ബാനറിൽ തകഴി രാജശേഖരൻ ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. തിരുവനന്തപുരത്തും പരിസര പ്രദേശത്തുമായി ചിത്രീകരണം പൂർത്തിയാക്കിയ പ്രാവ് സെപ്റ്റംബർ 15നു തിയേറ്ററുകളിലേക്കെത്തും. വേഫേറെർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്.
അമിത് ചക്കാലക്കൽ, സാബുമോൻ അബ്ദുസമദ്, മനോജ്.കെ.യു, ആദർശ് രാജ, അജയൻ തകഴി, യാമി സോന, നിഷാ സാരംഗ്, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം : ആന്റണി ജോ, ഗാനരചന : ബി.കെ. ഹരിനാരായണൻ , സംഗീതം : ബിജി ബാൽ , പ്രൊഡക്ഷൻ ഡിസൈനർ : അനീഷ് ഗോപാൽ , വസ്ത്രാലങ്കാരം : അരുൺ മനോഹർ , മേക്കപ്പ് : ജയൻ പൂങ്കുളം, എഡിറ്റിംഗ് : ജോവിൻ ജോൺ , ചീഫ് അസോസിയേറ്റ് ഡയറക്ടർ : ഉണ്ണി.കെ.ആർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ : എസ് മഞ്ജുമോൾ,പ്രൊഡക്ഷൻ കൺട്രോളർ : ദീപക് പരമേശ്വരൻ,സൗണ്ട് ഡിസൈനർ: കരുൺ പ്രസാദ്, സ്റ്റിൽസ് : ഫസ ഉൾ ഹഖ്, ഡിസൈൻസ് : പനാഷേ, പിആർഒ: പ്രതീഷ് ശേഖർ.












