കോട്ടയം : മാസപ്പടി വിവാദങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രി വരേണ്ട കാര്യമില്ലെന്ന് മന്ത്രി വി എൻ വാസവൻ. ഏതെങ്കിലും മാദ്ധ്യമത്തിന്റെ ഔദാര്യം കൊണ്ട് നേതാവായ ആളല്ല പിണറായി വിജയൻ. പറയേണ്ട കാര്യം പറയേണ്ട സമയത്ത് അദ്ദേഹം പറയുന്നുണ്ടെന്നും വിഎൻ വാസവൻ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി മീഡിയ മാനിയ ഉള്ള ആളല്ല. ഒരു പത്രപ്പുത്രനായതിലൂടെ നേതാവായ ആളല്ല അദ്ദേഹം. പത്രത്തിന്റെയോ ചാനലിന്റെയോ പരസ്യത്തിന്റെയോ ഔദാര്യം കൊണ്ട് വന്നതല്ല. നിശ്ചയദാർഢ്യത്തിലൂടെ ഏത് പ്രതിസന്ധിയെയും മറികടന്ന് മുന്നോട്ട് പോകുന്ന നേതാവാണ് പിണറായി വിജയൻ എന്ന് വാസവൻ പറഞ്ഞു.
സഹനശക്തിക്ക് ഒരു ഓസ്‌കർ അവാർഡ് കൊടുക്കാൻ തീരുമാനിച്ചാൽ അത് കേരളത്തിന്റെ മുഖ്യമന്ത്രിക്കാകും ലഭിക്കുക എന്നും മന്ത്രി കൂട്ടിച്ചേർത്തു. കാലുവാരുകയും ചോദ്യം ചെയ്യുകയും സ്ഥാനം കരസ്ഥമാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ശൈലി ഇടതുപക്ഷത്തിനില്ല. മുഖ്യമന്ത്രി എന്നും തങ്ങൾക്ക് ഒരുപോലെയായിരിക്കുമെന്നും വാസവൻ പറഞ്ഞു.
Discussion about this post