തൃശൂർ: ഗുരുവായൂരപ്പന് വഴിപാടായി മാരുതിയുടെ ലേറ്റസ്റ്റ് മോഡൽ ഈക്കോ സെവൻ സീറ്റർ വാഹനം. ബംഗളൂരുവിൽ സിക്സ് ഡി എന്ന ഐടി സ്ഥാപനം നടത്തുന്ന കോഴിക്കോട് സ്വദേശി അഭിലാഷാണ് വാഹനം സമർപ്പിച്ചത്.
രാവിലെ ഗുരുവായൂർ ക്ഷേത്രം കിഴക്കേനട സത്രം ഗേറ്റിനു സമീപം നടന്ന ചടങ്ങിൽ ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്‌മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് വാഹനം എറ്റുവാങ്ങി.
1200 CC ശേഷിയുള്ള വാഹനത്തിൽ 7 പേർക്ക് സുഖമായി സഞ്ചരിക്കാം. ലേറ്റസ്റ്റ് ഫീച്ചേഴ്‌സുകളോടെയുള്ള മാരുതി ഈക്കോയ്ക്ക് ആറരലക്ഷമാണ് വില. മാരുതി ഇഇസിഒയ്ക്ക് കരുത്തേകുന്നത് 54 കിലോവാട്ട് പവറും 98 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.2 ലിറ്റർ G112B പെട്രോൾ എഞ്ചിനാണ്. ഇതിന് പുറമെ 5 സ്പീഡ് മാനുവൽ ഗിയർബോക്സിന്റെ സൗകര്യവും ലഭിക്കുന്നു. ഈ വാഹനം സിഎൻജിയിലും ലഭ്യമാണ്. CNG മോഡിൽ 20.88km/kg മൈലേജും പെട്രോൾ മോഡിൽ 16.11kmpl ഉം ലഭ്യമാണ്. ഇതിലെ എഞ്ചിൻ ശക്തവും മികച്ചതുമാണ്. ഇക്കോ 3 കാർഗോ വേരിയന്റുകളോടൊപ്പം നാല് പാസഞ്ചർ, ഒരു ആംബുലൻസ് വേരിയന്റും വാഗ്ദാനം ചെയ്യുന്നു ഇതിന് 5-സീറ്റർ, 7-സീറ്റർ ഓപ്ഷനുകളും ലഭിക്കുന്നു. മാരുതി സുസുക്കി ഇക്കോ ഉയർന്ന ഡിമാൻഡിൽ തുടരുന്നു. കുറഞ്ഞ മെയിന്റനൻസും ഉയർന്ന മൈലേജും ഇതിന്റെ പ്ലസ് പോയിന്റുകളാണ്.












