പാലക്കാട്: എൻഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസി. സംസ്ഥാന സർക്കാർ തൊഴിലാളി വിരുദ്ധ സമീപനമാണ് സ്വീകരിക്കുന്നതെന്ന് എഐടിയുസി വിമർശിച്ചു. പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് സംസ്ഥാന സർക്കാരിനെതിരായ വിമർശനം.
സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ഡിഎ പല ഘട്ടങ്ങളിലും മുടങ്ങുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്. ഇതിനെല്ലാം കാരണം സംസ്ഥാന സർക്കാരിന്റെ തൊഴിലാളി വിരുദ്ധ സമീപനമാണ്. ഇടതു സർക്കാർ ഭരിച്ചിരുന്ന ഒരു കാലത്തൊന്നും ഇത്രവലിയ തൊഴിലാളി വിരുദ്ധത നേരിട്ടിട്ടില്ലെന്നും സംഘടന പ്രതിനിധികൾ വിമർശിച്ചു.
ക്ഷേമനിധിബോർഡുകളുടെ പ്രവർത്തനം താളം തെറ്റിച്ചത് ധനവകുപ്പിന്റെ പിടിപ്പുകേടാണ്. കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം സമയത്ത് കൊടുക്കാൻ കഴിയാത്ത നിലയിൽ സർക്കാരെത്തി. ഇതിന് കാരണം ധനകാര്യവകുപ്പിന്റെ കെടുകാര്യസ്ഥതയാണെന്ന് തൊഴിലാളി സംഘടന കുറ്റപ്പെടുത്തി.
Discussion about this post