വാഷിംഗ്ടണ്‍ : അമേരിക്കയില്‍ ഇന്ത്യന്‍ കുടുംബത്തെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക സ്വദേശികളായ ദമ്പതികളും ആറ് വയസ്സുള്ള മകനുമാണ് മരിച്ചത്. യോഗേഷ് ഹൊന്നാല, ഭാര്യ പ്രതിഭ മകന്‍ യഷ് എന്നിവരുടെ മൃതദേഹമാണ് മെറിലാന്റിലെ വസതിയില്‍ കാണപ്പെട്ടത്.
ഭാര്യയെയും മകനെയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം യോഗേഷ് ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ നിഗമനം. കര്‍ണാടക ദാവന്‍ഗരെ സ്വദേശികളാണ് ഇരുവരും. ഇവര്‍ ഒമ്പത് വര്‍ഷമായി സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരായി ജോലി ചെയ്ത് വരികയായിരുന്നു. കുടുംബ പ്രശ്‌നങ്ങളാണോ കൊലപാതകത്തിന് കാരണമെന്ന് വ്യക്തമല്ല.
ബാള്‍ട്ടിമോര്‍ പോലീസാണ് സംഭവം അറിയിച്ചത്. അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചിട്ടുണ്ടെന്നും കര്‍ണാടകയിലെ ബന്ധുക്കള്‍ പ്രതികരിച്ചു
Discussion about this post