ബംഗളൂരു: കർണാടകയിൽ ഗാന്ധി പ്രതിമയ്ക്ക് നേരെ ആക്രമണം. അജ്ഞാത സംഘം പ്രതിമ അടിച്ചു തകർത്തു. ശിവമോഗ ജില്ലയിലെ ഹോൾഹൊന്നൊരു ഗ്രാമത്തിലായിരുന്നു സംഭവം. പ്രദേശവാസികളുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. രാവിലെ പ്രദേശവാസികൾ ആണ് തകർന്ന നിലയിൽ പ്രതിമ കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. രാവിലെ പോലീസ് എത്തി സ്ഥലത്ത് പരിശോധന നടത്തി. ഇതിന് പിന്നാലെ പ്രദേശവാസികൾ പരാതി നൽകുകയായിരുന്നു.
18 വർഷങ്ങൾക്ക് മുൻപാണ് പ്രദേശത്ത് ഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചത്. ഇത്ര വർഷത്തിനിടയിൽ ആദ്യമായാണ് ആക്രമണം എന്ന് പ്രദേശവാസികൾ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ മൊഴി പോലീസ് രേഖപ്പെടുത്തി. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇതിൽ നിന്നും പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post