എറണാകുളം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം വൈകുന്നതില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ജീവനക്കാര്‍ക്ക് കഴിഞ്ഞ മാസത്തെ ശമ്പളമെങ്കിലും കൊടുക്കൂ എന്ന് നിര്‍ദേശിച്ച കോടതി ശമ്പള വിതരണ കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് എന്താണെന്നും ചോദിച്ചു.
ഓഗസ്റ്റ് മാസത്തിലെ ശമ്പളം കൊടുത്താലേ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാനാകൂ എന്ന് കോടതി പറഞ്ഞു. കഴിഞ്ഞവര്‍ഷവും ഓണത്തിന് ശമ്പളം നല്‍കണമെന്ന ഉത്തരവ് കോടതിയില്‍ നിന്നുണ്ടായിരുന്നു. എന്നാല്‍ ഉത്തരവിനെതിരെ അപ്പീല്‍ പോവുകയാണ് സര്‍ക്കാര്‍ ചെയ്തത്. തുടര്‍ന്ന് ശമ്പളം പണമായും കൂപ്പണായും നല്‍കാമെന്ന തീരുമാനത്തിലെത്തുകയായിരുന്നു.
എന്നാല്‍ ഈ വര്‍ഷവും ശമ്പള കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റമില്ല. ശമ്പളം നല്‍കണമെന്ന കാര്യം എപ്പോഴും കോടതിയേ കൊണ്ട് ഓര്‍മിപ്പിക്കുന്നത് എന്തിന്. ഉന്നത സമിതി യോഗം ചേര്‍ന്ന് കെഎസ്ആര്‍ടിസിയില്‍ ശമ്പളം കൊടുക്കാന്‍ എന്ത് തീരുമാനം എടുത്തുവെന്നും കോടതി ചോദിച്ചു. പണം തരില്ലെന്ന് പറയാനാണോ മൂന്ന് മന്ത്രിമാര്‍ യോഗം നടത്തിയതെന്ന് ചോദിച്ച കോടതി എന്തുകൊണ്ട് സര്‍ക്കാരിന് പണം നല്‍കാന്‍ കഴിയുന്നില്ലെന്ന് വ്യക്തമാക്കണമെന്നും പറഞ്ഞു.
കൂടാതെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇത്തവണ ശമ്പളം പണം ആയി തന്നെ കൊടുക്കണമെന്നും കൂപ്പണ്‍ വിതരണം അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. കേസ് ഈ മാസം 24 ലേക്ക് മാറ്റി
Discussion about this post