സ്വതന്ത്ര മനസ്ഥിതിയുള്ളവരെ പ്രധാനമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക താല്പര്യമില്ലെന്ന് എന്‍.സി.പി നേതാവ് ശരദ് പവാര്‍. ലൈഫ് ഓണ്‍ മൈ ടേംസ്-ഫ്രം ദ ഗ്രാസ് റൂട്ട്സ് ആന്‍ഡ് കോറിഡോര്‍സ് ഓഫ് പവര്‍ എന്ന പുസ്തകത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
തന്റ 7െ5ാം ജന്മദിനാഘോഷ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, സോണിയ ഗാന്ധി, രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്ര പതി ഹമീദ് അന്‍സാരി എന്നവരുള്‍പ്പെട്ട സദസിലായിരുന്നു പുസ്തകം പുറത്തിറക്കിയത്.
1991ല്‍ തനിക്കു പകരം പി.വി. നരസിംഹറാവുവിനെ പ്രധാനമന്ത്രിയാക്കുന്നതാണ് ഉചിതമെന്ന് ഗാന്ധി കുടുംബത്തിന്റെ. ചില ‘സ്വയം പ്രഖ്യാപിത വിശ്വസ്തര്‍’ സോണിയ ഗാന്ധിയെ ഉപദേശിച്ചെന്ന് പുസ്തകത്തിലൂടെ പവാര്‍ ആരോപിച്ചു.സ്വതന്ത്ര ചിന്താരീതിയുള്ളവരെ പ്രധാനമന്ത്രിയാക്കുന്നതിനോട് ഗാന്ധി കുടുംബത്തിനുള്ള താല്പര്യക്കുറവാണ് ഇതിന് കാരണം.
പ്രധാനമന്ത്രി പദത്തില്‍ താല്പര്യമുണ്ടായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അര്ജുന് സിങ് ഉള്‍പ്പെടെയുള്ള ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തരാണ് തനിക്കു പകരം പി.വി. നരസിംഹറാവുവിനെ തിരഞ്ഞെടുക്കാന്‍ സോണിയ ഗാന്ധിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
താരതമ്യേന ചെറിയ പ്രായമായതിനാല്‍ തന്നെ പ്രധാനമന്ത്രിയാക്കിയാല്‍ അത് ഗാന്ധി കുടുംബത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാകുമെന്ന് ചില വിസ്തര്‍ പ്രചരിപ്പിച്ചു. ആരോഗ്യ സ്ഥിതി മോശമായതിനാലും പ്രായമേറിയതിനാലും നരസിംഹറാവുവിനെ പ്രധാനമന്ത്രിയാക്കാമെന്ന് ഇവര്‍ സോണിയാ ഗാന്ധിയെ ഉപദേശിച്ചു. റാവു മാറിക്കഴിയുമ്പോള്‍ പ്രധാനമന്ത്രിയാകാമെന്ന് അര്ജുന് സിങ്ങും കരുതിയിരുന്നു. ഇതോടെ തന്റെ വഴി അടഞ്ഞുവെന്നും പവാര്‍ പുസ്തകത്തില്‍ പറയുന്നു.
Discussion about this post