ലഖ്‌നൗ : ചാന്ദ്രയാൻ-3 വിജയകരമായി ലാൻഡ് ചെയ്യുന്നതിനായി ഉത്തർപ്രദേശിലെ ഇസ്‌ലാമിക് സെന്റർ മദ്രസയിൽ വിദ്യാർത്ഥികൾ പ്രത്യേക പ്രാർത്ഥനകൾ നടത്തി. ചാന്ദ്രയാൻ-3 യുടെ വിജയത്തിനായുള്ള പ്രത്യേക നമസ്കാരവും പ്രാർത്ഥനകളും നടത്തിയതായി ഈദ്ഗാഹ് ഇമാം ഖാലിദ് റഷീദ് ഫിറംഗി മഹാലി ആണ് അറിയിച്ചത്.
ഈദ്ഗാഹ് ഇമാം ഖാലിദ് റഷീദ് ഫിറംഗി മഹാലി പറയുന്നതനുസരിച്ച് “ഇസ്‌ലാമിക് സെന്റർ മദ്രസയിൽ കുട്ടികൾ നമസ്‌കരിക്കുകയും ചാന്ദ്രയാൻ-3 വിജയകരമായി ലാൻഡ് ചെയ്യുന്നതിനായി പ്രാർത്ഥിക്കുകയും ചെയ്തു. ഇവിടെ മദ്രസയിലെ കുട്ടികൾ മതപഠനത്തോടൊപ്പം തന്നെ ശാസ്ത്രവും പഠിക്കുന്നു. അതിനാൽ അവർക്ക് ചാന്ദ്രയാൻ-3 ലാൻഡിംഗിനെക്കുറിച്ച് വളരെയധികം ജിജ്ഞാസയുണ്ട്.
ഐഎസ്ആർഒയിലെ എല്ലാ ശാസ്ത്രജ്ഞർക്കും ഉദ്യോഗസ്ഥർക്കും ഈദ്ഗാഹ് ഇമാം അഭിനന്ദനങ്ങൾ നേർന്നു. പര്യവേക്ഷണം ചെയ്യപ്പെടാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ചാന്ദ്രയാൻ-3 വിജയകരമായി ലാൻഡ് ചെയ്യുകയാണെങ്കിൽ ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ രാജ്യമാകും ഇന്ത്യ എന്നതിൽ അഭിമാനം ഉണ്ടെന്നും ഖാലിദ് റഷീദ് ഫിറംഗി മഹാലി വ്യക്തമാക്കി.
Discussion about this post