കോഴിക്കോട് : ഹോട്ടലിൽ വച്ച് യുവതിയെ വെട്ടി പരിക്കേൽപ്പിച്ച പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെട്ടേറ്റ യുവതിയുടെ ഭർത്താവിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് മുക്കം പൂളപ്പൊയില്‍ സ്വദേശി പൈട്ടൂളിചാലില്‍ മുസ്തഫയാണ് ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച ശേഷം ആത്മഹത്യ ചെയ്തത്.
മുസ്തഫയുടെ ഉടമസ്ഥതയിലുള്ള മുത്തേരിയിലെ അനുഗ്രഹ ഹോട്ടലിൽ വച്ചാണ് തിങ്കളാഴ്ച വൈകിട്ട് ഭാര്യ ജമീലയെ വെട്ടിപ്പരിക്കേൽപ്പിക്കുന്നത്. ഭാര്യയെ വെട്ടിയശേഷം ഇയാൾ ഹോട്ടലിൽ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റിട്ടുള്ള ജമീല ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
ഈ സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് ചൊവ്വാഴ്ച രാവിലെ കൃഷിയിടത്തില്‍ തൂങ്ങിമരിച്ചനിലയില്‍ മുസ്തഫയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് പോലീസ് കൂടുതൽ വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
Discussion about this post