എറണാകുളം : എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടത്തുന്നതുമായ ബന്ധപ്പെട്ടുള്ള തർക്കവും സംഘർഷവും ഇപ്പോഴും തുടരുകയാണ്. ഇപ്പോൾ
പ്രശ്നപരിഹാരത്തിനായി വന്ന വത്തിക്കാൻ പ്രതിനിധി തങ്ങളെ ഭീഷണിപ്പെടുത്തുന്നു എന്നാണ് അങ്കമാലി രൂപതയിലെ വൈദികർ പരാതിപ്പെടുന്നത്. ചില പേപ്പറുകൾ കാണിച്ച് ഒപ്പിടാൻ നിർബന്ധിക്കുന്നതായും വിമത വൈദികർ പരാതി ഉന്നയിച്ചു.
ഈ വിഷയവുമായി ബന്ധപ്പെട്ട് നേരത്തെ സീറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന അർപ്പിക്കാത്ത മൈനർ സെമിനാരിയിലെ 4 വൈദികരെ സ്ഥലം മാറ്റിയിരുന്നു.സ്ഥലം മാറ്റിയ വൈദികർക്ക് ചുമതല തിരിച്ചു നൽകണമെന്ന് വിമത വൈദികർ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നടപടി ഉണ്ടായില്ലെങ്കിൽ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നാണ് വൈദികർ വ്യക്തമാക്കുന്നത്.
ഏകീകൃത കുർബാന നടപ്പാക്കാൻ വിസമ്മതിച്ച തൃക്കാക്കര മൈനർ സെമിനാരിയിലെ വൈദികരായ ജോമോൻ മാടവനക്കാട്, അലക്സ് കരീമഠം, വക്കച്ചൻ കുന്പയിൽ, വർഗീസ് അമ്പലത്തിൽ എന്നിവരെയാണ് സിനഡ് അച്ചടക്ക നടപടിയായി സ്ഥലം മാറ്റിയത്. ഈ സ്ഥലം മാറ്റം റദ്ദാക്കണം എന്നാവശ്യപ്പെട്ട് കുര്യാക്കോസ് മുണ്ടടാൻ, സെബാസ്റ്റ്യൻ തളിയൻ എന്നീ വൈദികരാണ് കൊച്ചിയില്‍ പ്രതിഷേധിച്ച് ഉപവാസം തുടങ്ങിയത്. സത്യാഗ്രഹം നടത്തിയ വൈദികരെ പിന്നീട് പൊലീസ് എത്തി ഇവിടെ നിന്നും മാറ്റി.
Discussion about this post