ബാക്കു : അസർബൈജാനിൽ നടക്കുന്ന ഫിഡെ ചെസ്സ് ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ പ്രഗ്നാനന്ദയും ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസണും തമ്മിലുള്ള ആദ്യ മത്സരം സമനിലയിൽ അവസാനിച്ചു. മത്സരത്തിന്റെ തുടക്കത്തിൽ പ്രഗ്നാനന്ദ മുന്നിട്ടു നിന്നിരുന്നുവെങ്കിലും ഒടുവിൽ സമനില വഴങ്ങുകയായിരുന്നു.
35 നീക്കങ്ങൾക്ക് ശേഷമാണ് മത്സരം സമനിലയിൽ അവസാനിച്ചത്. നാളെയായിരിക്കും ഫൈനലിലെ രണ്ടാം മത്സരം നടക്കുക. ബോബി ഫിഷറിനും കാൾസണിനും ശേഷം കാൻഡിഡേറ്റ് ടൂർണമെന്റിലേക്ക് യോഗ്യത നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ കളിക്കാരനാണ് പ്രഗ്നാനന്ദ.
ഫിഡെ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരനെ തീരുമാനിക്കാനുള്ള മത്സരവും ഇന്ന് നടന്നിരുന്നു. മത്സരത്തിൽ അസർബൈജാൻ താരം നിജാത് അബാസോവ് ഇറ്റാലിയൻ അമേരിക്കൻ താരം ഫാബിയാനോ കരുവാനയെ പരാജയപ്പെടുത്തി മൂന്നാം സ്ഥാനം സ്വന്തമാക്കി.
Discussion about this post