Friday, October 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഇഷ്ടതാരത്തെ ടീമിലുള്‍പ്പെടുത്താത്തതിന് ടിമിലെടുത്ത താരങ്ങളെ മോശക്കാരായി ചിത്രീകരിക്കരുത്; ഏഷ്യാ കപ്പ് ടീം സെലക്ഷനില്‍ പ്രതിഷേധിച്ച സഞ്ജു ആരാധകര്‍ക്കെതിരെ ഒളിയമ്പെയ്ത് ആര്‍ അശ്വിന്‍

by Brave India Desk
Aug 23, 2023, 08:27 pm IST
in News, Cricket, India
Share on Facebook
Tweet
WhatsApp
Telegram

ചെന്നൈ : ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചതിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങളോടും വിമര്‍ശനങ്ങളോടും പ്രതികരിച്ച് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. ഇഷ്ടതാരത്തെ ടീമിലുള്‍പ്പെടുത്താത്തതിന് ടിമിലെടുത്ത താരങ്ങളെ മോശക്കാരായി ചിത്രീകരിക്കരുതെന്നും അദ്ദേഹം ആരാധകരോട് അഭ്യര്‍ഥിച്ചു. എന്നാല്‍ സഞ്ജുവിനെ ടീമിലെടുക്കാഞ്ഞതില്‍ രോക്ഷം കൊണ്ട ആരാധകരെയാണ് അശ്വിന്‍ ഒളിഞ്ഞും തെളിഞ്ഞും കുറ്റപ്പെടുത്തിയതെന്നും പറയപ്പെടുന്നു.

ഇന്ത്യക്കായി ഒറ്റ ഏകദിനത്തില്‍ പോലും കളിച്ചിട്ടില്ലാത്ത തിലക് വര്‍മയെ ഏഷ്യാ കപ്പ് ടീമിലെടുക്കുകയും ഏകദിനത്തില്‍ മോശം റെക്കോര്‍ഡുള്ള സൂര്യകുമാര്‍ യാദവിനെ ടീമില്‍ നിലനിര്‍ത്തുകയും ചെയ്തപ്പോള്‍ ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡുള്ള മലയാളി താരം സഞ്ജു സാംസണെ റിസര്‍വ് താരമായി ഉള്‍പ്പെടുത്തി എന്നാണ് ആരാധകരുടെ പരാതി. അതുപോലെ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലിന് പകരം അക്‌സര്‍ പട്ടേലിനാണ് സെലക്ടര്‍മാര്‍ ഏഷ്യാ കപ്പ് ടീമില്‍ അവസരം നല്‍കിയത്. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

Stories you may like

തുലാവർഷത്തിന്റെ വരവറിയിച്ച് കേരളത്തിൽ കനത്ത മഴ ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ദാൽ തടാകത്തിന്റെ സംരക്ഷണം: ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകൾക്ക് കർശന നിയന്ത്രണവുമായി ജമ്മു കശ്മീർ ഹൈക്കോടതി

ഇതിന് പിന്നാലെയാണ് വിമര്‍ശകര്‍ക്ക് മറുപടിയുമായി അശ്വിന്‍ രംഗത്തെത്തിയത്. തന്റെ യൂടൂബ് ചാനലിലൂടെയായിരുന്നു അശ്വിന്റെ പ്രതികരണം.
ഇഷ്ടതാരത്തെ ടീമിലെടുക്കാത്തതിന്റെ പേരില്‍ ടീമിലെടുത്ത താരങ്ങളെ ആരാധകര്‍ മോശക്കാരായി ചിത്രീകരിക്കരുതെന്ന് അശ്വിന്‍ പറഞ്ഞു.

“ഇന്ത്യയെ പോലെ വലിയൊരു രാജ്യത്തു നിന്ന് ഒരു ടീം സെലക്ട് ചെയ്യുമ്പോള്‍ ചിലപ്പോള്‍ ചില നിര്‍ണായക താരങ്ങള്‍ ഒഴിവാക്കപ്പെട്ടേക്കാം. പക്ഷെ അപ്പോഴും നിങ്ങളുടെ ഇഷ്ടതാരത്തെ ടീമിലെടുക്കാത്തതിന്റെ പേരില്‍ ടീമിലെടുത്ത മറ്റ് താരങ്ങളെ മോശക്കാരായി ചിത്രീകരിക്കരുത്. തിലക് വര്‍മ ഏഷ്യാ കപ്പ് ടീമിലെത്തിയത് ആദ്യ പന്ത് നേരിടുന്നത് മുതല്‍ അയാള്‍ പുറത്തെടുക്കുന്ന ബാറ്റിംഗ് മനോഭാവവും വ്യക്തതയും കൊണ്ടാണ്. അയര്‍ലന്‍ഡില്‍ ഇതുവരെ തിളങ്ങിയില്ലെങ്കിലും അയാളില്‍ ടീം മാനേജ്‌മെന്റിന് വിശ്വാസമുണ്ട്. മധ്യനിരയില്‍ ബാക്ക് അപ്പായാണ് തിലകിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുപോലെയാണ് സൂര്യകുമാര്‍ യാദവിന്റെ കാര്യവും. ടി20 ക്രിക്കറ്റില്‍ ഇത്രയും മികച്ച റെക്കോര്‍ഡുള്ള സൂര്യയെ ഏകദിനത്തിലും ടീം പിന്തുണക്കുന്നതില്‍ എന്താണ് തെറ്റ്. ലോകകപ്പ് നേടിയ ക്യാപ്റ്റന്‍മാരെയെല്ലാം നിങ്ങള്‍ നോക്കു, കളിക്കാരുടെ മികവില്‍ വിശ്വാസമര്‍പ്പിച്ചവരാണ് അവരെല്ലാം. അത് ധോണിയായാലും മറ്റ് ആരായാലും. ടി20 ക്രിക്കറ്റില്‍ സൂര്യ ഓരോ മത്സരത്തിലും ചെലുത്തുന്ന പ്രഭാവം തന്നെ നോക്കു. അതുകൊണ്ടാണ് സൂര്യയെ ഏകദിന ടീമിലും മാനേജ്‌മെന്റ് പിന്തുണക്കുന്നത്”, അശ്വിന്‍ വ്യക്തമാക്കി.

ഇഷ്ട താരത്തെ ടീമിലെടുക്കാത്തതിന് ആരാധകര്‍ തമ്മില്‍ നടത്തുന്ന വിമര്‍ശനവും പരിഹാസവും അധിക്ഷേപവുമെല്ലാം ഐപിഎല്ലിന്റെ ഭാഗമാണ്. ഐപിഎല്‍ കഴിഞ്ഞാല്‍ ഒരു തുണികൊണ്ട് ആ ഭാഗം മൂടിവെക്കു. ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നവരെല്ലാം കളിക്കുന്നത് ഇന്ത്യക്കു വേണ്ടിയാണ്. വിരാട് കോലിക്കൊപ്പം സൂര്യകുമാര്‍ ബാറ്റ് ചെയ്യുമ്പോള്‍ മുംബൈ താരമായതുകൊണ്ട് നിങ്ങള്‍ സൂര്യ പിന്തുണക്കാതിരിക്കുകയോ സൂര്യകുമാര്‍ കളി ജയിപ്പിക്കണമെന്ന് ആഗ്രഹിക്കാതിരിക്കുകയോ ചെയ്യില്ലല്ലോ എന്നും അശ്വിന്‍ ചോദിച്ചു.

Tags: cricketsanju samsonr aswin
Share1
Tweet
Send
Share

Latest stories from this section

ജനവിശ്വാസം തുടർന്ന് എൻഡിഎ; ഒറ്റയ്ക്ക് 261 സീറ്റുകളോടെ ബിജെപിക്ക് മുന്നേറ്റം, ഭരണത്തുടർച്ച പ്രവചിച്ച് ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ

ഇനി ലക്ഷ്യം ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ; ഒക്ടോബർ അവസാനത്തോടെ പ്രധാനമന്ത്രിയുടെ സംസ്ഥാന പര്യടനം ആരംഭിക്കും

പൊതു റോഡുകളിൽ പടക്കം പൊട്ടിക്കരുത് ; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബോംബെ ഹൈക്കോടതി

പൊതു റോഡുകളിൽ പടക്കം പൊട്ടിക്കരുത് ; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബോംബെ ഹൈക്കോടതി

സിജെപിയുടെ തിരംഗ മാർച്ചിന് ചെറിയ കൂട്ടായ്മയ്ക്ക് അനുമതി നൽകി ഡൽഹി പൊലീസ്; പൊതുജനങ്ങൾ അകലം പാലിക്കണമെന്ന് അഭ്യർത്ഥന

സിജെപിയുടെ തിരംഗ മാർച്ചിന് ചെറിയ കൂട്ടായ്മയ്ക്ക് അനുമതി നൽകി ഡൽഹി പൊലീസ്; പൊതുജനങ്ങൾ അകലം പാലിക്കണമെന്ന് അഭ്യർത്ഥന

ഇനി പടയൊരുക്കം; ത്രിപുര ഉൾപ്പെടെ 3 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് തീയതികൾ  പ്രഖ്യാപിച്ചു

17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പരിഷ്കരണം ; എസ്.എസ്.ആർ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

Latest News

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

തുലാവർഷത്തിന്റെ വരവറിയിച്ച് കേരളത്തിൽ കനത്ത മഴ ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ദാൽ തടാകത്തിന്റെ സംരക്ഷണം: ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകൾക്ക് കർശന നിയന്ത്രണവുമായി ജമ്മു കശ്മീർ ഹൈക്കോടതി

ദാൽ തടാകത്തിന്റെ സംരക്ഷണം: ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകൾക്ക് കർശന നിയന്ത്രണവുമായി ജമ്മു കശ്മീർ ഹൈക്കോടതി

ജനവിശ്വാസം തുടർന്ന് എൻഡിഎ; ഒറ്റയ്ക്ക് 261 സീറ്റുകളോടെ ബിജെപിക്ക് മുന്നേറ്റം, ഭരണത്തുടർച്ച പ്രവചിച്ച് ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ

ഇനി ലക്ഷ്യം ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ; ഒക്ടോബർ അവസാനത്തോടെ പ്രധാനമന്ത്രിയുടെ സംസ്ഥാന പര്യടനം ആരംഭിക്കും

പൊതു റോഡുകളിൽ പടക്കം പൊട്ടിക്കരുത് ; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബോംബെ ഹൈക്കോടതി

പൊതു റോഡുകളിൽ പടക്കം പൊട്ടിക്കരുത് ; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബോംബെ ഹൈക്കോടതി

സിജെപിയുടെ തിരംഗ മാർച്ചിന് ചെറിയ കൂട്ടായ്മയ്ക്ക് അനുമതി നൽകി ഡൽഹി പൊലീസ്; പൊതുജനങ്ങൾ അകലം പാലിക്കണമെന്ന് അഭ്യർത്ഥന

സിജെപിയുടെ തിരംഗ മാർച്ചിന് ചെറിയ കൂട്ടായ്മയ്ക്ക് അനുമതി നൽകി ഡൽഹി പൊലീസ്; പൊതുജനങ്ങൾ അകലം പാലിക്കണമെന്ന് അഭ്യർത്ഥന

ഇനി പടയൊരുക്കം; ത്രിപുര ഉൾപ്പെടെ 3 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് തീയതികൾ  പ്രഖ്യാപിച്ചു

17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പരിഷ്കരണം ; എസ്.എസ്.ആർ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഇന്ത്യയുടെ വിജയം; അമേരിക്കൻ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കാതെ മോദി: വൻ ലാഭത്തിൽ ഇന്ത്യൻ വിപണി!

ഇന്ത്യ-യു.എസ് വാണിജ്യ കരാറിന്റെ ഒന്നാം ഘട്ടം പൂർത്തിയായി: അന്തിമാനുമതിക്കും നിയമപരമായ കരട് തയ്യാറാക്കലിനും തുടക്കമായെന്ന് പീയൂഷ് ഗോയൽ

അതീഖ് അഹമ്മദിന്റെ ശക്തികേന്ദ്രമായിരുന്ന കസാരി-മസാരി ഇനി ‘ശ്രീകൃഷ്ണപുരി’ ; പുനർനാമകരണം നടത്തി യോഗി ആദിത്യനാഥ്

അതീഖ് അഹമ്മദിന്റെ ശക്തികേന്ദ്രമായിരുന്ന കസാരി-മസാരി ഇനി ‘ശ്രീകൃഷ്ണപുരി’ ; പുനർനാമകരണം നടത്തി യോഗി ആദിത്യനാഥ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies