ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിജയകരമായി ഇറങ്ങിയ ശേഷം എങ്ങനെയായിരിക്കും ചാന്ദ്രയാൻ-3 പ്രതികരിക്കുക എന്നാലോചിച്ചു നോക്കിയിട്ടുണ്ടോ ? ചാന്ദ്രയാന്റെ അത്തരത്തിൽ ഒരു സാങ്കല്പിക പ്രതികരണം പങ്കുവെച്ചിരിക്കുകയാണ് ഐഎസ്ആർഒ. ഇന്ത്യാ , ഞാൻ എന്റെ ലക്ഷ്യസ്ഥാനത്ത് എത്തി, നിങ്ങളും’ എന്നാണ് ഐഎസ്ആർഒയുടെ അഭിപ്രായത്തിൽ ചാന്ദ്രയാൻ-3 ന്റെ ആദ്യ പ്രതികരണം.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ലാൻഡർ മൊഡ്യൂൾ വിജയകരമായി സോഫ്റ്റ് ലാൻഡിംഗ് നടത്തിയതിനു തൊട്ടുപിന്നാലെയായിരുന്നു ഐഎസ്ആർഒ ചാന്ദ്രയാൻ-3 ന്റെ ആദ്യ പ്രതികരണം ട്വീറ്റ് ചെയ്തത്. ചാന്ദ്രയാൻ-3 വിജയകരമായി ചന്ദ്രനിൽ ലാൻഡ് ചെയ്തു! അഭിനന്ദനങ്ങൾ, ഇന്ത്യ! എന്നും ഐഎസ്ആർഒ കൂട്ടിച്ചേർത്തു.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ എത്തുന്ന ആദ്യത്തെ ബഹിരാകാശ ദൗത്യമാണ് ചാന്ദ്രയാൻ-3. അമേരിക്ക, റഷ്യ, ചൈന എന്നിവയ്‌ക്കൊപ്പം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. ഷെഡ്യൂൾ ചെയ്തിരുന്നതനുസരിച്ച് വൈകുന്നേരം 5:45 ന് ആണ് ചന്ദ്രോപരിതലത്തിലേക്കുള്ള അവസാന ഇറക്കം ആരംഭിച്ചത്. തുടർന്നുള്ള നിമിഷങ്ങൾ ഏറെ നിർണായകമായിരുന്നു. ഒടുവിൽ പ്രതീക്ഷിച്ചിരുന്നത് പോലെ തന്നെ വൈകുന്നേരം 6:04 ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തി ഇന്ത്യ ചരിത്രം കുറിച്ചു.
Discussion about this post