പുതുപ്പള്ളി : മാസപ്പടി വിവാദത്തിന്‍ മേല്‍ കേരള രാഷ്ട്രീയത്തില്‍ വാക്‌പോര് മുറുകുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ ടി വീണയ്ക്കുമെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ച മാത്യു കുഴല്‍നാടന്‍ എംഎല്‍എയെ പരനാറിയെന്ന് വിളിച്ച് സിപിഎം നേതാവ് എം എം മണി. വീട്ടിലിരിക്കുന്നവരെ പറ്റി പറയാതെ ആണുങ്ങളെപ്പോലെ നേര്‍ക്കുനേര്‍ രാഷ്ട്രീയം പറയാന്‍ കുഴല്‍നാടന്‍ തയ്യാറാവണമെന്നും മണി ആവശ്യപ്പെട്ടു. പുതുപ്പള്ളിയില്‍ സിപിഎം സ്ഥാനാര്‍ഥി ജെയ്ക്കിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മണിയുടെ പരനാറി പ്രയോഗം.
‘വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെ കുറിച്ച് പറയുന്നത് മാത്യു കുഴല്‍നാടനെ പോലുള്ള പരനാറിക്കല്ലാതെ ആണുങ്ങള്‍ക്ക് പറയാന്‍ കൊള്ളുന്ന പണിയാണോ. വീട്ടിലിരിക്കുന്ന പെണ്‍കുട്ടികളേയും അവരെയും ഇവരെയും പറയാതെ നേരെ നേരെ ആണുങ്ങളോട് രാഷ്ട്രീയം പറയണം. അത് ചെയ്യാതെ ഒരുമാതിരി ചെറ്റത്തരം പറഞ്ഞ് നടക്കുന്നു’, എം.എം.മണി പറഞ്ഞു.
വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെ അവരുടെ വഴിക്ക് വിടണം. രാഷ്ട്രീയം പറയേണ്ടിടത്ത് രാഷ്ട്രീയം പറയണം. രാഷ്ട്രീയത്തിലില്ലാത്ത പാവം പെണ്ണുങ്ങളും കൊച്ചുങ്ങളും വീട്ടിലിരിക്കുകയാണ്. അവരെ ഇതിലേക്ക് വലിച്ചിഴക്കുന്നത് ശരിയാണോയെന്നും മണി ചോദിച്ചു.
Discussion about this post