കോഴിക്കോട്: വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചു. കുറ്റ്യാടി തൊട്ടിൽപ്പാലത്ത് ആണ് സംഭവം. പോലീസ് എത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു.
ഇന്നലെ വൈകീട്ട് മുതൽ കുട്ടിയെ കണാനില്ലായിരുന്നു. ഇതേ തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്. ആളൊഴിഞ്ഞ വീട്ടിൽ കെട്ടിയിട്ട നിലയിൽ ആയിരുന്നു. പോലീസ് കണ്ടെത്തുമ്പോൾ വിവസ്ത്രയാക്കപ്പെട്ട നിലയിൽ ആയിരുന്നു എന്നാണ് വിവരം.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വിദ്യാർത്ഥിനിയുടെ മൊഴിയിൽ നിന്നും പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഉടൻ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന.
Discussion about this post