ന്യൂഡൽഹി : ചന്ദ്രനെ തൊട്ട് റെക്കോഡിട്ടത് പോരാഞ്ഞ് യൂട്യൂബിലും റെക്കോഡിട്ട് ഐ.എസ്.ആർ.ഒ. ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ റെക്കോഡും ചാന്ദ്രയാൻ ലൈവ് മറികടന്നു. ചാന്ദ്രയാൻ ചന്ദ്രനെ തൊടുന്നത് ലൈവായി ഐ.എസ്.ആർ.ഒയുടെ യൂട്യൂബ് ചാനലിൽ ഒരു സമയം കണ്ടുകൊണ്ടിരുന്നത് 8.05 മില്യൺ പേരാണ്.
2022 ലോകകപ്പിലെ ബ്രസീൽ – ക്രൊയേഷ്യ മത്സരമായിരുന്നു ഇതുവരെ ഏറ്റവും മുന്നിൽ. 6.1 മില്യൺ ആയിരുന്നു അന്ന് ലൈവായി ഉണ്ടായിരുന്നത്. ബ്രസീൽ – ദക്ഷിണ കൊറിയ മത്സരം 5.2 മില്യൺ ആയിരുന്നു ഈ മത്സരം ലൈവ് കണ്ടത്. ഇതിനെയെല്ലാം നിഷ്പ്രഭമാക്കിയാണ് ഐ.എസ്.ആർ.ഒ യുടെ ചാന്ദ്രയാൻ ലൈവ് ബഹുദൂരം മുന്നിലെത്തിയത്. 73 മില്യൺ വ്യൂസ് ആണ് ലൈവിന് ഇതുവരെ കിട്ടിയത്.
ടിവി ചാനലുകളിലൂടെ എത്ര പേർ ലൈവ് കണ്ടുവെന്ന വിവരം ഇനിയും പുറത്തുവന്നിട്ടില്ല. ഫേസ്ബുക്ക് ലൈവിലൂടെ മൂന്ന് ലക്ഷത്തി അൻപത്തയ്യായിരം പേരും ലൈവ് കണ്ടു.
Discussion about this post