ആലപ്പുഴ: തുറവൂരിൽ പോലീസുകാരൻ ആത്മഹത്യ ചെയ്തു. കൊച്ചിൻ ഹാർബറിലെ പോലീസുകാരനും തുറവൂർ സ്വദേശിയുമായ സുജിത്ത് (36) ആണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
പുലർച്ചെയാണ് ഇന്നു പുലർച്ചെയാണ് സംഭവം. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ സുജിത്തിനെ കണ്ടെത്തിയത്. ഉടനെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. വീട്ടുകാരിൽ നിന്നും പോലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
Discussion about this post