ചെന്നൈ: മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനാവാത്ത അപൂർവ്വ നേട്ടമാണ് ചന്ദ്രനിലെ ദക്ഷിണധ്രുവത്തിലേക്കുള്ള സോഫ്റ്റ് ലാൻഡിംഗിലൂടെ ചാന്ദ്രയാൻ സ്വന്തമാക്കിയത്. നിരവധി പ്രതിസന്ധികൾ ഉണ്ടാവുമെന്ന് അറിയാവുന്നത് കൊണ്ട് തന്നെ നിരവധി പരീക്ഷണങ്ങൾക്ക് ശേഷമാണ് സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. തമിഴ്‌നാട്ടിലെ നാമക്കല്ലിൽ നിന്നുള്ള മണ്ണാണ് സോഫ്റ്റ് ലാൻഡിംഗ് പരീക്ഷണത്തിനായി ഉപയോഗിച്ചത്.
2012 മുതൽ ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിൽ കാണപ്പെടുന്ന മണ്ണിന് സമാനമാണ് നാമക്കല്ലിലെ മണ്ണും. ഇതാണ് ഇസ്രൊ ആ മണ്ണ് പരീക്ഷണങ്ങൾക്കായി ഉപയോഗിക്കാൻ കാരണം.നാമക്കൽ മേഖലയിൽ ഒരുപാട് മണ്ണ്് ഇസ്രൊയുടെ പരീക്ഷണങ്ങളെ എളുപ്പമാക്കിയെന്ന് പെരിയാർ യൂണിവേഴ്സിറ്റിയിലെ ജിയോളജി വിഭാഗം ഡയറക്ടർ എസ് അൻപഴകൻ പറഞ്ഞു.
തമിഴ്നാട്ടിൽ ചന്ദ്രോപരിതലത്തിൽ കാണപ്പെടുന്ന മണ്ണിന്റെ സാന്നിധ്യമുണ്ട്. പ്രത്യേകിച്ച് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലുള്ള മണ്ണിന് സമാനമാണിത്. ചന്ദ്രോപരിതലത്തിൽ അനോർത്തോസൈറ്റ് ടൈപ്പിലുള്ള മണ്ണാണ് ഉള്ളതെന്നും അൻപഴകൻ പറഞ്ഞു. ചന്ദ്രയാൻ രണ്ടിന്റെ ദൗത്യത്തിന് മുമ്പാണ് ഇസ്രൊയിലെ ശാസ്ത്രജ്ഞർ നാമക്കല്ലിലെ മണ്ണ് പരിശോധിച്ച് തുടങ്ങിയത്. 50 ടൺ മണ്ണാണ് അയച്ചത്. ഇത് ചന്ദ്രനിലെ മണ്ണിന് സമാനമാണെന്നും അൻപഴകൻ വ്യക്തമാക്കി.
Discussion about this post