മാഡ്രിഡ് : വാഴപ്പഴത്തിന്റെ ബോക്സുകളിൽ കടത്തിയ 9.5 ടൺ കൊക്കെയ്ൻ പിടികൂടി സ്പാനിഷ് പോലീസ്. ഇക്വഡോറിൽ നിന്ന് എത്തിയ കണ്ടെയ്നറിലാണ് മയക്കുമരുന്ന് ഒളിച്ച് കടത്തിയത്. സ്പെയിന്റെ ചരിത്രത്തിൽ ഒരു കണ്ടെയ്നറിൽ കടത്തുന്ന ഏറ്റവും വലിയ മയക്കുമരുന്ന് ശേഖരമാണിത്.
യൂറോപ്പിലെ കുപ്രസിദ്ധമായ മയക്കുമരുന്ന് ഗ്യാംഗിനേറ്റ ഏറ്റവും വലിയ അടിയാണിതെന്ന് സ്പാനിഷ് പോലീസ് പറഞ്ഞു. യൂറോപ്പിലെ ഓരോ ക്രിമിനൽ ഗ്യാംഗുകളുടേയും ലോഗോ ഓരോ ബോക്സുകളിലും പതിച്ചിരുന്നു. കൊക്കെയ്ൻ സ്വീകരിക്കേണ്ട ഗ്യാംഗുകളുടെ ലോഗോയാണ് ബോക്സുകളിൽ ഉണ്ടായിരുന്നത്. ശീതീകരിച്ച കണ്ടെയ്നറിലായിരുന്നു ബോക്സുകൾ നിറച്ചിരുന്നത്.
ഇക്വഡോറിലെ വൻ ക്രിമിനൽ ശൃംഖലയാണ് സ്പെയിനിലേക്ക് മയക്കുമരുന്ന് കടത്തുന്നത്. വടക്ക് പടിഞ്ഞാറൻ പോർട്ടുകളിലൂടെയാണ് പ്രധാനമായും മയക്കുമരുന്ന് കടത്ത്. അന്താരാഷ്ട്ര വാഴപ്പഴ കച്ചവട കമ്പനി വഴിയാണ് ഈ ക്രിമിനൽ ഗ്രൂപ്പിന്റെ മയക്കുമരുന്ന് കടത്ത്. ഒരു മാസം നാൽപ്പതിലധികം കണ്ടെയ്നറുകൾ അയക്കാൻ കഴിവുള്ള കമ്പനിയാണിതെന്നും പോലീസ് വ്യക്തമാക്കി.
Discussion about this post