വാഷിംഗ്ടൺ: സിറിയയിൽ യുദ്ധം ചെയ്യാൻ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയിൽ ചേരാൻ ശ്രമിക്കുകയും യുഎസിൽ ആക്രമണം നടത്താൻ പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്ത യുവ ഡോക്ടർക്ക് തടവ് ശിക്ഷ വിധിച്ച് യുഎസ് കോടതി. പാകിസ്താൻ സ്വദേശിയും മുൻ മയോ ക്ലിനിക് റിസർച്ച് കോർഡിനേറ്ററുമായ മുഹമ്മദ് മസൂദ് എന്ന ഡോക്ടറെയാണ് തടവിന് ശിക്ഷിച്ചത്. 18 വർഷം തടവിനാണ് ശിക്ഷിച്ചത്.
ഒരു വർഷം മുൻപ് ഇയാൾ ഭീകരസംഘടനയ്ക്ക് സഹയം നൽകിയെന്ന് കുറ്റസമ്മതവും നടത്തിയിരുന്നു. 2020 ൽ സിറിയയിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഐഎസ് പാളയത്തേക്ക് പോകാൻ സഹായിക്കുമെന്ന് കരുതുന്ന ഒരാളെ കാണാൻ മിനിയാപൊളിസിൽ നിന്ന് ലോസ് ഏഞ്ചൽസിലേക്ക് പോകാൻ ശ്രമിച്ചു. ഇതിനിടെ എഫ്ബിഐ ഏജന്റുമാർ മിനിയാപൊളിസ് വിമാനത്താവളത്തിൽ വെച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അമേരിക്കൻ ഐക്യനാടുകളിൽ ആക്രമണം നടത്താനും ഐഎസിനെ പിന്തുണയാക്കാനുമാണ് യുവാവ് നിരന്തരം ശ്രമിച്ചതെന്ന് കോടതി നിരീക്ഷിച്ചു. യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിലെ ജഡ്ജി പോൾ എ. മാഗ്‌നുസൺ ആണ് ശിക്ഷ വിധിച്ചത്.
Discussion about this post