തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്രത്തെ പഴിചാരാന്‍ മന്ത്രിമാര്‍ കള്ളക്കണക്ക് പ്രചരിപ്പിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. കേന്ദ്രം കടമെടുപ്പ് പരിധി കുറച്ചെന്നും നികുതി വിഹിതത്തില്‍ വിവേചനം കാണിക്കുന്നുവെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നുണപ്രചാരണം നടത്തി. താന്‍ കണക്കുനിരത്തി മറുപടി പറഞ്ഞപ്പോള്‍ കേന്ദ്രമന്ത്രിക്ക് കണക്ക് എവിടെ നിന്ന് ലഭിച്ചെന്നായി മറു ചോദ്യമെന്നും മുരളീധരന്‍ പറഞ്ഞു.
40,000 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചെന്ന പറഞ്ഞ എംബി രാജേഷ് ഇപ്പോള്‍ പറയുന്ന കണക്കുകള്‍ അടിസ്ഥാന രഹിതമാണ്. കടമെടുപ്പ് പരിധിയിലും നികുതി വിഹിതത്തിലുമെല്ലാം രാജ്യത്ത് ഒരു നയം മാത്രമാണ് നിലവിലുള്ളതെന്നും അത് കേരളത്തിനും ബാധകമാണെന്നും മന്ത്രി പ്രതികരിച്ചു. ധനകാര്യ കമ്മിഷന്‍ ശുപാര്‍ശകള്‍ക്ക് വിരുദ്ധമായി കേന്ദ്രം എന്ത് ചെയ്തു എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലെ പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ധൂര്‍ത്തും മാത്രമാണ്. അതിന് കേന്ദ്രത്തെ പഴിചാരരുതെന്നും മുരളീധരന്‍ പറഞ്ഞു.
Discussion about this post