ശ്രീനഗർ: ബ്ലാക്ക് ബോർഡിൽ ‘ജയ് ശ്രീറാം’ എന്ന് എഴുതിയതിന് വിദ്യാർത്ഥിയെഅദ്ധ്യാപകനും പ്രിൻസിപ്പലും ചേർന്ന് മർദിച്ചതായി പരാതി. ജമ്മുകശ്മീരിലെ കത്വയിലാണ് സംഭവം. മർദ്ദനത്തെ തുടർന്ന് ഇപ്പോൾ ആശുപത്രിയിൽ കഴിയുന്ന പ്രായപൂർത്തിയാകാത്ത കുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നിട്ടുണ്ട്.
ബ്ലാക്ക് ബോർഡിൽ ജയ് ശ്രീറാം എന്ന് എഴുതിയതിന് അദ്ധ്യാപകനായ ഫാറൂഖും സ്‌കൂൾ സ്‌കൂൾ പ്രിൻസിപ്പൽ മുഹമ്മദ് ഹാഫിസും ചേർന്ന് തന്നെ ക്രൂരമായി മർദ്ദിച്ചുവെന്ന് കുട്ടി ആരോപിച്ചു. ബ്ലാക്ക് ബോർഡിൽ ‘ജയ് ശ്രീറാം’ എന്ന് എഴുതിയതിനാണ് പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർത്ഥിയെ മർദിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കേസിലെ രണ്ട് പ്രതികളെയും ഉടൻ പിടികൂടുമെന്ന് പോലീസ് ഉറപ്പ് നൽകി. സംഭവത്തില്‍ അധ്യാപകനൊപ്പം സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെയും പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 323 (സ്വമേധയാ മുറിവേല്‍പ്പിക്കല്‍), 342 (തെറ്റായ തടവില്‍), 504 (മനപ്പൂര്‍വ്വം അപമാനിക്കല്‍), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), ജുവനൈല്‍ ജസ്റ്റിസ് നിയമത്തിന്റെ സെക്ഷന്‍ 75 (കുട്ടികളോടുള്ള ക്രൂരത) എന്നിവ പ്രകാരമാണ് കുറ്റം ചുമത്തിയത്.
ജമ്മു കശ്മീർ സർക്കാർ മൂന്നംഗ ഉന്നതതല സമിതിക്ക് രൂപം നൽകി.ബാനിയിലെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്, കത്വയിലെ ഡെപ്യൂട്ടി ചീഫ് എജ്യുക്കേഷൻ ഓഫീസർ, ഖരോട്ടെയിലെ സർക്കാർ ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.
Discussion about this post