മുംബൈ : ഹോട്ടലിൽ തീ പിടിച്ചതിനെത്തുടർന്ന് മൂന്നുപേർ മരിച്ചു. മുംബൈയിലെ സാന്താക്രൂസ് മേഖലയിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ഗാലക്സി ഹോട്ടലിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് 1.17നാണ് ഈ ഹോട്ടലിൽ തീ പടർന്നത്.
സാന്താക്രൂസ് ഈസ്റ്റിലെ ബിഎംസി ഓഫീസിന് സമീപമാണ് ഗാലക്‌സി ഹോട്ടൽ സ്ഥിതിചെയ്യുന്നത്. തീപിടുത്തത്തെ തുടർന്ന് നാല് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയിട്ടുണ്ട്. മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.
ഗാലക്സി ഹോട്ടലിന്റെ മൂന്നാം നിലയിലാണ് തീപിടുത്തം ഉണ്ടായത്. തീ അണയ്ക്കാനും കെട്ടിടത്തിൽ കുടുങ്ങിയവരെ രക്ഷിക്കാനുമുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇതുവരെ ആറ് പേരെ അഗ്നിശമനസേനാ ഉദ്യോഗസ്ഥർ സുരക്ഷിതമായി രക്ഷപ്പെടുത്തി.
Discussion about this post