കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഒരു പേനയെ കുറിച്ചുള്ള ചർച്ച പൊടിപൊടിക്കുകയാണ്. 80,90 കിഡ്‌സിന് ഒരിക്കലും മറക്കാനാവാത്ത റെയ്‌നോൾഡ്‌സ് പേനയെ കുറിച്ചാണ് ചർച്ച.
നീല ക്യാപും വെള്ള ബോഡിയുമുള്ള ആ ഐകോണിക് പേന ഉത്പാദനം കമ്പനി നിർത്തുന്നു എന്നായിരുന്നു പ്രചാരണം. 045 പേന നിർത്തുന്നതിനെ കുറിച്ച് ആലോചിക്കാനേ വയ്യ എന്നായിരുന്നു ചില സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ പ്രതികരണം.
എന്നാൽ പേനയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളെ റെയ്‌നോൾഡ്‌സ് കമ്പനി തള്ളിക്കളഞ്ഞു. ”തെറ്റായ വിവരങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിൽ ഞങ്ങൾ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. അതെല്ലാം അടിസ്ഥാനരഹിതമാണ്. യഥാർത്ഥവും കൃത്യവുമായ അപ്ഡേറ്റുകൾക്കായി ഞങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റും സോഷ്യൽ മീഡിയ ചാനലുകളും റഫർ ചെയ്യാൻ ഞങ്ങളുടെ പങ്കാളികളോടും ഉപഭോക്താക്കളോടും അഭ്യർഥിക്കുന്നു. നിങ്ങളുടെ വിശ്വാസമാണ് ഞങ്ങളുടെ മുൻഗണന” കമ്പനി കുറിച്ചു.
Discussion about this post