ഇസ്ലാമാബാദ്: സൗരയൂഥത്തെക്കുറിച്ചും ഗ്രഹങ്ങളെക്കുറിച്ചും നമ്മൾ എല്ലാവരും സ്‌കൂളിൽ പഠിച്ചിട്ടുണ്ട്. ഭൂമി, ഒരു സാങ്കല്പിക അച്ചുതണ്ട് അനുസരിച്ചു ഭ്രമണം ചെയ്യുന്നുണ്ടെന്നും അതുകൊണ്ടാണ് നമുക്ക് രാവും പകലും ഉണ്ടാകുന്നതെന്നും അറിയാത്തവർ ഉണ്ടാവില്ല. എന്നാൽ ഈ അറിവുകളെയെല്ലാം വെല്ലുവിളിക്കുന്ന ഒരു യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
പാകിസ്താൻ പൗരനായ യുവാവണ് വീഡിയോയിൽ ഉള്ളത്. എക്സിൽ ‘കൃഷ്ണ’ എന്ന ഉപയോക്താവാണ് വീഡിയോ അപ്ലോഡ് ചെയ്തത്. നൈല & ഷൈല എന്ന യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത 27 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുടെ ഭാഗമാണിത്. ഭൂമി കറങ്ങുന്നില്ലെന്നും നിശ്ചലാവസ്ഥയിലാണെന്നും യുവാവ് തറപ്പിച്ച് പറയുന്നു. സൂര്യനും ചന്ദ്രനും ഭൂമിയെ ചുറ്റുന്നു, ഇത് രാവും പകലും കാലാവസ്ഥാ വ്യതിയാനങ്ങൾക്കും കാരണമാകുമെന്നും യുവാവ് അവകാശപ്പെട്ടു.
നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. നിലവിൽ അഞ്ച് ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. നേരത്തെ, ഇന്ത്യയുടെ വിജയകരമായ ചന്ദ്രയാൻ-3 ദൗത്യത്തെ പാക് വാർത്താ അവതാരകർ പ്രശംസിക്കുന്ന വീഡിയോയും വൈറലായിരുന്നു.
Discussion about this post