ലക്‌നൗ : ഹിന്ദു മതത്തെയും ഹൈന്ദവ വിശ്വാസികളെയും അധിക്ഷേപിച്ച് സമാജ് വാദി പാർട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യ. ഹിന്ദു എന്നത് മതമല്ലെന്ന് മൗര്യ പറഞ്ഞു. ഹിന്ദുത്വം വെറും തട്ടിപ്പാണെന്നാണ് എസ്പി നേതാവിന്റെ വാദം.
” ഹിന്ദു എന്നൊരു മതമില്ല, അത് വെറും തട്ടിപ്പാണ്. ദളിതരെയും പിന്നോക്ക വിഭാഗക്കാരെയും കബളിപ്പിക്കാൻ വേണ്ടിയാണ് ബ്രാഹ്‌മണ മതത്തെ ഹിന്ദു മതം എന്ന് വിശേഷിപ്പിക്കുന്നത്. ഹിന്ദു എന്ന മതം ഉണ്ടായിരുന്നെങ്കിൽ ദളിതരെയും പിന്നോക്ക വിഭാഗക്കാരെയും ബഹുമാനിക്കുമായിരുന്നു” എന്നും മൗര്യ പറഞ്ഞു.
നേരത്തെ രാമചരിതമനസ് നിരോധിക്കണമെന്ന ആവശ്യവുമായി മൗര്യ രംഗത്തെത്തിയിരുന്നു. കോടിക്കണക്കിന് ആളുകൾ രാമചരിതമനസ് വായിക്കുന്നില്ല. അതിൽ എഴുതിയിരിക്കുന്നതെല്ലാം മണ്ടത്തരങ്ങളാണ്. തുളസീദാസ് സ്വന്തം സന്തോഷത്തിന് വേണ്ടിയാണ് അത് എഴുതിയത് എന്നും മൗര്യ ആരോപിച്ചിരുന്നു.
Discussion about this post