ആലപ്പുഴ: ഹരിപ്പാട് എയർ ഗണ്ണിൽ നിന്നുള്ള വെടിയേറ്റ് മദ്ധ്യവയസ്‌കൻ മരിച്ചു. പള്ളിപ്പാട് സ്വദേശി സോമനാണ് മരിച്ചത്. സംഭവത്തിൽ അയൽവാസിയും ബന്ധുവുമായ പ്രസാദിനെ പോലീസ് അറസ്റ്റ് ചെയ്തു.
വൈകീട്ടോടെയായിരുന്നു സംഭവം. കൂടുതൽ വിവരങ്ങൾക്കായി പ്രസാദിനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. പ്രസാദിന്റെ ആക്രമണത്തിൽ സോമന് സാരമായി പരിക്കേറ്റിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സോമന്റെ വയറിലും മുതുകിലും ആണ് വെടിയേറ്റത്.
ഇന്നലെ മലപ്പുറത്തും സമാനമായ രീതിയിൽ എയർഗണ്ണിൽ നിന്ന് വെടിയേറ്റ് മരിച്ച സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. പൊന്നാനി ആമയൂർ സ്വദേശി ഷാഫിയാണ് മരിച്ചത്. സംഭവത്തിൽ സുഹൃത്തിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post