തന്റെ പുതിയ ചിത്രത്തിന്റെ ലൊക്കഷനിൽ ഓണസദ്യ വിളമ്പി മമ്മൂട്ടി.ചിത്രത്തിൻറെ അണിയറ പ്രവർത്തകർക്കൊപ്പം മമ്മൂട്ടിയും ഓണസദ്യ കഴിച്ചു.പുതിയ ചിത്രമായ ഭ്രമയുഗത്തിൻറെ ലൊക്കഷനിലാണഅ സദ്യ ഒരുക്കിയത്.
റെഡ് റെയിൻ, ഭൂതകാലം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ രാഹുൽ സദാശിവനാണ് ഭ്രമയുഗം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം നാഗങ്ങൾക്കൊപ്പം ജീവിക്കുന്ന ഒരു ദുർമന്ത്രവാദിയുടേതാണെന്നാണ് റിപ്പോർട്ടുകൾ. ടി ഡി രാമകൃഷ്ണനാണ് സംഭാഷണം ഒരുക്കുന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എൽഎൽപി, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ ചക്രവർത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ഇക്കഴിഞ്ഞ ചിങ്ങം 1 ന് ആയിരുന്നു ചിത്രീകരണം ആരംഭിച്ചത്. അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. കൊച്ചിയും ഒറ്റപ്പാലവുമാണ് പ്രധാന ലൊക്കേഷനുകൾ.
Discussion about this post