ന്യൂഡല്‍ഹി : പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ച് ചേര്‍ത്ത് കേന്ദ്രസര്‍ക്കാര്‍. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെയാണു സമ്മേളനം. അഞ്ചു തവണ പാര്‍ലമെന്റ് ചേരും. പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലായിരിക്കുമോ സമ്മേളനം നടക്കുക എന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല.
സമ്മേളനത്തിലെ അജണ്ടകളെന്താണെന്നതിലും സൂചനയില്ല. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയാണു പാര്‍ലമെന്റ് സമ്മേളനത്തെക്കുറിച്ചുള്ള വിവരം എക്‌സ് അക്കൗണ്ടിലൂടെയാണ് അറിയിച്ചത്. ക്രിയാത്മകമായ ചര്‍ച്ചകള്‍ക്കായാണു സമ്മേളനമെന്നാണു മന്ത്രിയുടെ വിശദീകരണം.
ഏതെങ്കിലും പ്രധാന ബില്ലുകള്‍ സമ്മേളനത്തില്‍ പാസാക്കുമോ എന്ന കാര്യത്തിലും നിലവില്‍ സൂചനയില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരത്തേയാക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
Discussion about this post