വാഷിംഗ്ടൺ : ഇറാനിൽ നിന്നും നാടുകടത്തപ്പെട്ട കിരീടാവകാശി റെസ പഹ്‌ലവിയെ തള്ളി ട്രംപ്. റെസ പഹ്‌ലവി നല്ല മനുഷ്യനാണെന്ന് കരുതുന്നുണ്ടെങ്കിലും ഇറാൻ ഭരിക്കാനുള്ള കഴിവുണ്ടെന്ന് കരുതുന്നില്ല എന്ന് യുഎസ് പ്രസിഡണ്ട് സൂചിപ്പിച്ചു. അദ്ദേഹത്തിന് ഇറാനിൽ നിന്നും പിന്തുണ ലഭിക്കാൻ സാധ്യതയില്ലെന്നും ട്രംപ് വിലയിരുത്തി.
ഓവൽ ഓഫീസിൽ റോയിട്ടേഴ്‌സിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ, ഇറാന്റെ വൈദിക സർക്കാർ തകരാൻ സാധ്യതയുണ്ടെന്നും ട്രംപ് പറഞ്ഞു. ഇറാനിലെ പൗരോഹിത്യഭരണം അവസാനിപ്പിക്കേണ്ടതുണ്ടെന്നും എന്നാൽ ഇതുവരെ യു എസ് ആ ഘട്ടത്തിലേക്ക് എത്തിയിട്ടില്ല എന്നും ട്രംപ് സൂചിപ്പിച്ചു. “റെസ പഹ്‌ലവിയുടെ നേതൃത്വം ഇറാൻ ജനത അംഗീകരിക്കുമോ ഇല്ലയോ എന്ന് എനിക്കറിയില്ല, തീർച്ചയായും അവർ അംഗീകരിക്കുകയാണെങ്കിൽ, എനിക്ക് അത് കുഴപ്പമില്ല,” എന്നും ട്രംപ് റോയിട്ടേഴ്സിനോട് വ്യക്തമാക്കി.











Discussion about this post