ബംഗളൂരു: കർണാടകയിൽ ആനയുടെ ആക്രമണത്തിൽ ഷാർപ്പ് ഷൂട്ടർക്ക് പരിക്ക്. ആന വിദഗ്ധനായ വെങ്കടേശിനാണ് പരിക്കേറ്റത്. അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.
രാവിലെയോടെയായിരുന്നു സംഭവം. ഭീമ എന്ന ആനയാണ് ആക്രമിച്ചത്. അടുത്തിടെ മറ്റാനകളുമായുള്ള ഏറ്റുമുട്ടലിൽ ഭീമയ്ക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ഗ്രാമത്തിന്റെ അതിർത്തി മേഖലകളിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുകയായിരുന്നു ഭീമ. ഗ്രാമവാസികൾ അറിയിച്ചതിനെ തുടർന്ന് ആനയെ പിടികൂടി ക്യാമ്പിൽ എത്തിക്കാനായിരുന്നു ശ്രമം. ഇതിനിടെയാണ് ആക്രമണം ഉണ്ടായത്.
ആനയെ മയക്കുവെടി വച്ച് പിടികൂടാൻ ആയിരുന്നു ശ്രമം. ഇതിന് വേണ്ടിയാണ് വെങ്കടേശനെ എത്തിച്ചത്. മയക്കുവെടി വയ്ക്കാൻ അടുത്ത് എത്തിയപ്പോൾ അക്രമാസക്തനായ ആന ആക്രമിക്കുകയായിരുന്നു. അദ്ദേഹത്തെ എച്ച്‌ഐഎംഎസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ അദ്ദേഹം ചികിത്സയിലാണ്.
Discussion about this post