കണ്ണൂർ: ആലക്കോട് മോഷണ സംഘത്തിന്റെ വിളയാട്ടം. രണ്ട് വീടുകൾ കുത്തിത്തുറന്നു. ഈ മേഖലയിൽ നേരത്തെ ബ്ലാക്ക് മാൻ പ്രത്യക്ഷപ്പെട്ടത് ആളുകളിൽ വലിയ ഭീതിയുളവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വീടുകളിൽ മോഷണ ശ്രമം നടക്കുന്നത്.
വീടുകൾ കുത്തിത്തുറക്കുന്നതിന്റെ സിടിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമം പോലീസ് തുടരുകയാണ്. കോടാലിയും കമ്പിപ്പാരയുമായി മുഖം മൂടി അണിഞ്ഞെത്തിയ മൂന്നംഗ സംഘം വീട് കുത്തിത്തുറക്കുന്ന വീഡിയോ ആണ് ലഭിച്ചിരിക്കുന്നത്. കോടാപ്പള്ളി ചെക്കിച്ചേരിയിലെ സണ്ണിയുടെ വീട്ടിലാണ് മോഷ്ടാക്കൾ ആദ്യം എത്തിയത്. വീടിനകത്തേക്ക് പ്രവേശിച്ച ഇവർ മുഴുവൻ സാധനങ്ങളും വലിച്ചുവാരിയിട്ടു. എന്നാൽ ഇവിടെ നിന്നും ഒന്നും ലഭിച്ചില്ല. ഇതോടെ സമീപത്തെ മാത്യുവിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു.
മാത്യുവിന്റെ വീട്ടിൽ സിസിടിവി ഉണ്ടായിരുന്നു. ഇത് കണ്ടതോടെ മോഷണ സംഘം പിന്മാറുകയായിരുന്നു.
Discussion about this post