തമിഴ് നടന് സൂര്യ വില്ലനായി അഭിനയിക്കുന്നു. വിക്രം കുമാര്‍ സംവിധാനം ചെയ്യുന്ന 24 എന്ന ചിത്രത്തിലാണ് നായക വേഷത്തിന് പുറമെ വില്ലനായും സുര്യയെത്തുന്നത്.
ആദ്യമായാണ് സൂര്യ വില്ലന്റെ വേഷത്തില്‍ അഭിനയിക്കുന്നത്. സാമന്ത, നിത്യ മേനോന് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ശരണ്യ, തെലുങ്ക് നടന് അജയ്. ഗിരീഷ് കര്‍ണാട്. മോഹന്‍ റാം, സുധാകര്‍ എന്നിവരും ചിത്രത്തിലഭിനയിക്കുന്നുണ്ട്.
സയന്‍സ് ഫിക്ഷന്‍ സിനിമയായ 24ന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് തിരുനാവക്കുരുശ് ആണ്.
Discussion about this post