ബംഗലൂരു: കർണാടകയിൽ 33 മന്ത്രിമാർക്കും പുതിയ ഇന്നോവ കാറുകൾ വാങ്ങാൻ സിദ്ധരാമയ്യ സർക്കാർ തീരുമാനിച്ചു. ഇതിനായി 9.9 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്.
ശരാശരി 39 ലക്ഷം രൂപ ഓൺ റോഡ് ചിലവ് വരുന്ന ഹൈബ്രിഡ് ക്രോസ് എസ് യു വികളാണ് മന്ത്രിമാർക്ക് വേണ്ടി വാങ്ങുന്നത്. മന്ത്രിമാർക്ക് വാഹനങ്ങൾ വാങ്ങാൻ ഇത്രയും ഭീമമായ തുക ചിലവഴിക്കുന്നതിനെതിരെ വിമർശനങ്ങൾ ശക്തമാണ്.
മന്ത്രിമാർക്ക് വലിയ ദൂരം സഞ്ചരിക്കേണ്ടി വരും. അവരുടെ സുരക്ഷയും പ്രധാനമാണ്. അതിനാലാണ് ഇത്രയും തുക ചിലവഴിച്ച് പുതിയ വാഹനങ്ങൾ വാങ്ങുന്നത് എന്നാണ് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ന്യായീകരണം.
അതേസമയം, വികസന പദ്ധതികൾക്ക് ചിലവഴിക്കാനുള്ള പണം ധൂർത്തിന് ചിലവഴിക്കുന്നത് അംഗീകരിക്കാനാവില്ല എന്നാണ് ബിജെപിയും മറ്റ് പ്രതിപക്ഷ പാർട്ടികളും പറയുന്നത്. 2013ൽ പുതിയ കാറുകൾ വാങ്ങാൻ കർണാടകയിലെ അന്നത്തെ കോൺഗ്രസ് സർക്കാർ 5 കോടി രൂപ ചിലവഴിച്ചിരുന്നു.
Discussion about this post