ചെന്നൈ : ശ്രീഹരിക്കോട്ടയില്‍ നിന്ന് ആദിത്യ എല്‍1 നെ വഹിച്ചുകൊണ്ട് ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി റോക്കറ്റ് കുതിച്ചുയര്‍ന്നപ്പോള്‍ ഓരോ ഭാരതീയന്റെയും കണ്ണുകളില്‍ അഭിമാനമുണര്‍ന്നു. ഇന്ത്യയുടെ പ്രഥമ സൗര ദൗത്യം നേരിട്ട് കാണാന്‍ നൂറുകണക്കിന് ആളുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശ്രീഹരിക്കോട്ടയില്‍ എത്തിയത്. ‘ഭാരത് മാതാ കീ ജയ്’ എന്നാര്‍ത്ത് വിളിച്ചാണ് ജനക്കൂട്ടം ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ചത്.
തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത സംഭവമെന്നാണ് ചിലര്‍ ആ നിമിഷത്തിനെ വിശേഷിപ്പിച്ചത്. “ഞങ്ങള്‍ ആദിത്യ എല്‍ 1ന്റെ വിക്ഷേപണം കാണാന്‍ മുംബൈയില്‍ നിന്നാണ് എത്തിയത്. ജീവിതത്തിലെ ഒരിക്കലും മറക്കാനാവത്ത ദൃശ്യമായിരുന്നു അത്. നാസ പോലെയുള്ള ബഹിരാകാശ ഏജന്‍സികളുമായി നമ്മള്‍ മത്സരിക്കുന്നു എന്നത് അതിശയകരവും അഭിമാനകരവുമായ ഒരു വികാരമാണ്. ഞങ്ങള്‍ ശരിക്കും ആവേശത്തിലാണ്”, കാണികള്‍ പറഞ്ഞു. കടുത്ത ചൂടും സഹിച്ച് മണിക്കുറുകളാണ് ജനങ്ങള്‍ ആ ചരിത്ര നിമിഷത്തിനായി കാത്തിരുന്നത്. വീഡിയോ വൈറലായതോടെ ലോമെമ്പാടുമുള്ള ഭാരതീയര്‍ക്ക് ഇത് അഭിമാന മുഹൂര്‍ത്തമാണെന്ന് ഭൂരിഭാഗം സോഷ്യൽമീഡിയ ഉപയോക്താക്കളും പ്രതികരിക്കുന്നു.
#WATCH | Crowd chants 'Bharat Mata Ki Jai' as ISRO's PSLV rocket carrying Aditya L-1 lifts off from Sriharikota pic.twitter.com/5uI6jZfLvJ
— ANI (@ANI) September 2, 2023
ആദിത്യ-എല്‍1 ഉം വഹിച്ചുള്ള പിഎസ്എല്‍വി-സി 57.1 റോക്കറ്റ് ശനിയാഴ്ച രാവിലെ 11.50ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് വിജയകരമായി വിക്ഷേപിച്ചത്. നാല് മാസങ്ങള്‍ക്ക് ശേഷമാകും പേടകം ലക്ഷ്യ സ്ഥാനത്ത് എത്തുക.
Discussion about this post