ആരാധകർ ആവേശത്തോടെ കാത്തിരുന്ന ഇന്ത്യ-പാകിസ്താൻ പോരാട്ടം മഴയെത്തുടർന്ന് ഉപേക്ഷിച്ചു.ആദ്യ ഇന്നിങ്സിന്റെ ഇടവേളയ്ക്കു ശേഷം മഴ ശക്തമാകുകയായിരുന്നു. മഴ കാരണം പാക്കിസ്ഥാന് മറുപടി ബാറ്റിങ് ആരംഭിക്കാനേ സാധിച്ചില്ല. മഴ നിലച്ചപ്പോൾ 20 ഓവർ മത്സരമെങ്കിലും സാധ്യമാകുമോ എന്ന് അമ്പയർമാർ പരിശോധിച്ചെങ്കിലും ഇതിനിടെ വീണ്ടും മഴ എത്തിയതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.രണ്ടു മണിക്കൂറോളം കാത്തിരുന്നിട്ടും മഴ ശമിക്കാഞ്ഞതിനേത്തുടർന്ന് മത്സരം ഉപേക്ഷിക്കാൻ അധികൃതർ നിർബന്ധിതരാകുകയായിരുന്നു.
ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്താന്റെ രണ്ടാമത്തെയും ഇന്ത്യയുടെ ആദ്യത്തെയും മത്സരമായിരുന്നു ഇത്. ആദ്യ മത്സരത്തിൽ നേപ്പാളിനെ തകർത്ത പാകിസ്താൻ ഇതോടെ സൂപ്പർ ഫോർ ബെർത്ത് ഉറപ്പാക്കി. ഇന്ത്യ അടുത്ത മത്സരത്തിൽ നേപ്പാളിനെ നേരിടും.
പാകിസ്താനെതിരേ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറിൽ 266 റൺസിന് പുറത്താകുകയായിരുന്നു.രണ്ടു തവണ മഴ കളിമുടക്കിയ മത്സരത്തിൽ തകർച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം.
Discussion about this post