Sunday, August 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

എകെ 47 തോക്കിന്റെയും കൃപാണ്‍ കത്തിയുടേയും പടങ്ങള്‍ പ്രചരണത്തിനായി ഉപയോഗിച്ചു; ഖാലിസ്ഥാന്‍ ഹിത പരിശോധനയ്ക്ക് വിലക്കേര്‍പ്പെടുത്തി കനേഡിയന്‍ സര്‍ക്കാര്‍

by Brave India Desk
Sep 4, 2023, 01:39 pm IST
in News, International
Share on Facebook
Tweet
WhatsAppTelegram

ബ്രിട്ടീഷ് കൊളമ്പിയ : തോക്കിന്റെയും കൃപാണ്‍ കത്തിയുടേയും പടങ്ങള്‍ പ്രചരണ പോസ്റ്ററുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് ഖാലിസ്ഥാന്‍ അനുകൂലികള്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഹിത പരിശോധന കനേഡിയന്‍ സര്‍ക്കാര്‍ റദ്ദാക്കി. സെപ്റ്റംബര്‍ 10ന് ബ്രിട്ടീഷ് കൊളംബിയയിലെ സറേ പട്ടണത്തിലെ തമനവിസ് സെക്കന്‍ഡറി സ്‌കൂളിലാണ് ‘ഖാലിസ്ഥാന്‍ റഫറണ്ടം’ എന്ന് വിളിക്കപ്പെടുന്ന ഹിതപരിശോധന നിശ്ചയിച്ചിരുന്നത്. എന്നാല്‍ പോസ്റ്ററുകളില്‍ എകെ 47 ന്റെയും കൃപാണ്‍ കത്തിയുടേയും മെഷീന്‍ ഗണ്ണിന്റെയുമൊക്കെ പടങ്ങളാണ് സംഘാടകര്‍ തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ഉപയോഗിച്ചത്. സര്‍ക്കാര്‍ സ്‌കൂള്‍ വാടകയ്ക്ക് നല്‍കിയപ്പോള്‍ കരാറില്‍ പറഞ്ഞിരുന്ന നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനാലാണ് ഹിത പരിശോധനയ്ക്ക് അനുമതി നിഷേധിച്ചതെന്ന് സറേ ഡിസ്ട്രിക്റ്റ് സ്‌കൂള്‍ ബോര്‍ഡിന്റെ വക്താവ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

‘ആയുധങ്ങള്‍ ഉള്‍പ്പെടുത്തിയ പോസ്റ്റര്‍ ഭീകരാക്രമണങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതാണെന്നും രാജ്യത്തിന്റെ സമാധാനാന്തരീക്ഷത്തിന് ഭീഷണിയാണെന്നും കാട്ടി പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ പോസ്റ്ററുകള്‍ നീക്കം ചെയ്യാനും പ്രശ്‌നം പരിഹരിക്കാനും പല തവണ ആവര്‍ത്തിച്ചിട്ടും സംഘാടകര്‍ കേട്ടില്ല. കൂടാതെ സറേയിലും സോഷ്യല്‍ മീഡിയയിലും ഇത്തരം പോസ്റ്ററുകള്‍ പങ്ക് വയ്ക്കുന്നത് സംഘാടകര്‍ തുടരുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നിഷേധിച്ചത്’, പ്രസ്താവനയില്‍ പറഞ്ഞു. സ്‌കൂളിന്റെ ചിത്രത്തിനോടൊപ്പം ആയുധങ്ങളുടേയും ചിത്രങ്ങള്‍ ചേര്‍ത്താണ് ‘ഖാലിസ്ഥാന്‍ റെഫറണ്ടം’ സംഘാടകര്‍ പോസ്റ്ററുകള്‍ ഇറക്കിയത്.

Stories you may like

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ട: 10 കോടിയുടെ മയക്കുമരുന്നുമായി മൂന്ന് പേർ പിടിയിൽ ; പിടികൂടിയത് 12.8 കിലോഗ്രാം എംഡിഎംഎ

‘അത്രമേൽ ഉദാരമനസ്കതയോടെ അദ്ദേഹം ഞങ്ങളെ സഹായിച്ചു’ ; പ്രളയദുരന്തത്തിൽ സഹായിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് നേപ്പാൾ

ഒരു സ്‌കൂള്‍ ജില്ല എന്ന നിലയില്‍, വിദ്യാര്‍ത്ഥികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസവും പിന്തുണയും നല്‍കുകയും വിദ്യാഭ്യാസ സമൂഹത്തിന് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ പ്രാഥമിക ദൗത്യം. കരാറില്‍ നല്‍കിയിരിക്കുന്ന നയങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സ്‌കൂള്‍ വാടകയ്ക്കെടുക്കുന്നവര്‍ പാലിച്ചിരിക്കണം എന്ന് നിബന്ധനയുണ്ടെന്നും ഖലിസ്ഥാന്‍ അനുകൂലികള്‍ അവ അനുസരിച്ചില്ലെന്നും സ്‌കൂള്‍ വക്താവ് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

അതേ സമയം, സറേ ആസ്ഥാനമായുള്ള ഫ്രണ്ട്സ് ഓഫ് കാനഡയുടെയും ഇന്ത്യ ഫൗണ്ടേഷന്റെയും അദ്ധ്യക്ഷന്‍ മനീന്ദര്‍ ഗില്‍ സ്‌കൂളിന്റെ നിലപാട് സ്വാഗതം ചെയ്യുന്നതായി അറിയിച്ചു. ഒരു സര്‍ക്കാര്‍ സ്‌കൂള്‍, ഖാലിസ്ഥാന്‍ പോലുള്ള ഭീകര സംഘടനയുടെ പരിപാടിക്കായി നല്‍കിയതിനും സ്‌കൂള്‍ പരിസരത്ത് ഖലിസ്ഥാന്‍ ഭീകരനായ തല്‍വീന്ദര്‍ സിംഗ് പര്‍മറിന്റെ ചിത്രങ്ങള്‍ പതിച്ചതിനുമെതിരെ ഇന്തോ-കനേഡിയന്‍ വിഭാഗം സ്‌കൂള്‍ ബോര്‍ഡിന് പരാതി നല്‍കിയിരുന്നു. 1985 ജൂണ്‍ 23ന് 329 പേരുടെ മരണത്തിനിടയാക്കിയ എയര്‍ ഇന്ത്യ ഫ്ളൈറ്റ് 182, കനിഷ്‌ക ബോംബ് സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനാണ് തല്‍വീന്ദര്‍ സിംഗ പര്‍മര്‍.

അതേസമയം, ഖലിസ്ഥാന്‍ ഭീകരാനുകൂലികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ക്യാനഡ അനുകൂല നിലപാട് എടുക്കുന്നതിനെ ഇന്ത്യ ശക്തമായി അപലപിച്ചു.

Tags: CANADAKhalisthan Referendum
Share1
Tweet
SendShare

Latest stories from this section

പ്രൗഢഗംഭീരമായ സ്വീകരണവുമായി മോദിയെ വരവേറ്റ് ഉസ്ബെക്കിസ്ഥാൻ ; പ്രസിഡന്റ് ഷൗക്കത്ത് മിർസിയോയേവുമായി പ്രത്യേക ഉന്നത തല ചർച്ചകൾ

പ്രൗഢഗംഭീരമായ സ്വീകരണവുമായി മോദിയെ വരവേറ്റ് ഉസ്ബെക്കിസ്ഥാൻ ; പ്രസിഡന്റ് ഷൗക്കത്ത് മിർസിയോയേവുമായി പ്രത്യേക ഉന്നത തല ചർച്ചകൾ

ചൈനയിൽ ഷീ യുഗത്തിന് അന്ത്യമടുത്തുവോ?: വൻമരം വീഴുന്നു, അധികാരവടംവലി ശക്തം; കമ്യൂണിസ്റ്റുപാർട്ടിയിൽ വിള്ളൽ….

ഉന്നത സൈനിക മേധാവികളെ പുറത്താക്കി ചൈന ; അഴിമതിവിരുദ്ധ അന്വേഷണത്തിനു പിന്നാലെ ഇന്ത്യയുമായുള്ള അതിർത്തി തർക്കവും വഴിത്തിരിവിലേക്ക്

മോദിയുടെ ജനപ്രീതിക്ക് മുന്നിൽ മറ്റ് നേതാക്കളില്ല; ഇന്ത്യൻ രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത നായകനെന്ന് ഹിമന്ത ബിശ്വ ശർമ്മ

മോദിയുടെ ജനപ്രീതിക്ക് മുന്നിൽ മറ്റ് നേതാക്കളില്ല; ഇന്ത്യൻ രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത നായകനെന്ന് ഹിമന്ത ബിശ്വ ശർമ്മ

കുടിയേറ്റ തൊഴിലാളികൾക്ക് പ്രതിമാസം 5000 രൂപ നൽകും ; തൊഴിൽ ലഭിക്കുന്നത് വരെ സഹായം തുടരുമെന്ന് മമത ബാനർജി

മമത ബാനർജിക്കെതിരെ പുതിയ കേസെടുത്ത് കൊൽക്കത്ത പോലീസ് ; നടപടി ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന്റെ പേരിൽ

Latest News

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ട: 10 കോടിയുടെ മയക്കുമരുന്നുമായി മൂന്ന് പേർ പിടിയിൽ ; പിടികൂടിയത് 12.8 കിലോഗ്രാം എംഡിഎംഎ

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ട: 10 കോടിയുടെ മയക്കുമരുന്നുമായി മൂന്ന് പേർ പിടിയിൽ ; പിടികൂടിയത് 12.8 കിലോഗ്രാം എംഡിഎംഎ

‘അത്രമേൽ ഉദാരമനസ്കതയോടെ അദ്ദേഹം ഞങ്ങളെ സഹായിച്ചു’ ; പ്രളയദുരന്തത്തിൽ സഹായിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് നേപ്പാൾ

‘അത്രമേൽ ഉദാരമനസ്കതയോടെ അദ്ദേഹം ഞങ്ങളെ സഹായിച്ചു’ ; പ്രളയദുരന്തത്തിൽ സഹായിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് നേപ്പാൾ

പ്രൗഢഗംഭീരമായ സ്വീകരണവുമായി മോദിയെ വരവേറ്റ് ഉസ്ബെക്കിസ്ഥാൻ ; പ്രസിഡന്റ് ഷൗക്കത്ത് മിർസിയോയേവുമായി പ്രത്യേക ഉന്നത തല ചർച്ചകൾ

പ്രൗഢഗംഭീരമായ സ്വീകരണവുമായി മോദിയെ വരവേറ്റ് ഉസ്ബെക്കിസ്ഥാൻ ; പ്രസിഡന്റ് ഷൗക്കത്ത് മിർസിയോയേവുമായി പ്രത്യേക ഉന്നത തല ചർച്ചകൾ

മഴയല്ല വില്ലൻ; നേപ്പാളിനെ വിഴുങ്ങിയ പ്രളയം എങ്ങനെ പിറന്നു?  ഇതിനു പിന്നിലെ ശാസ്ത്രം ഇതാ

മഴയല്ല വില്ലൻ; നേപ്പാളിനെ വിഴുങ്ങിയ പ്രളയം എങ്ങനെ പിറന്നു? ഇതിനു പിന്നിലെ ശാസ്ത്രം ഇതാ

ചൈനയിൽ ഷീ യുഗത്തിന് അന്ത്യമടുത്തുവോ?: വൻമരം വീഴുന്നു, അധികാരവടംവലി ശക്തം; കമ്യൂണിസ്റ്റുപാർട്ടിയിൽ വിള്ളൽ….

ഉന്നത സൈനിക മേധാവികളെ പുറത്താക്കി ചൈന ; അഴിമതിവിരുദ്ധ അന്വേഷണത്തിനു പിന്നാലെ ഇന്ത്യയുമായുള്ള അതിർത്തി തർക്കവും വഴിത്തിരിവിലേക്ക്

ഇംഗ്ലണ്ടിൽ ഡ്യൂക്സ്, ഇന്ത്യയിൽ എസ്.ജി, ഓസ്‌ട്രേലിയയിൽ കുക്കാബുറ; പിച്ചുകളെ ഭരിക്കുന്ന പന്തുകൾ; പന്തിന്റെ തയ്യലിൽ ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രങ്ങൾ

ഇംഗ്ലണ്ടിൽ ഡ്യൂക്സ്, ഇന്ത്യയിൽ എസ്.ജി, ഓസ്‌ട്രേലിയയിൽ കുക്കാബുറ; പിച്ചുകളെ ഭരിക്കുന്ന പന്തുകൾ; പന്തിന്റെ തയ്യലിൽ ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രങ്ങൾ

മനുഷ്യർക്ക് വെള്ളത്തിനടിയിൽ ശ്വാസമെടുക്കാൻ കഴിഞ്ഞാൽ ശരീരം എങ്ങനെ മാറും?

മനുഷ്യർക്ക് വെള്ളത്തിനടിയിൽ ശ്വാസമെടുക്കാൻ കഴിഞ്ഞാൽ ശരീരം എങ്ങനെ മാറും?

മോദിയുടെ ജനപ്രീതിക്ക് മുന്നിൽ മറ്റ് നേതാക്കളില്ല; ഇന്ത്യൻ രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത നായകനെന്ന് ഹിമന്ത ബിശ്വ ശർമ്മ

മോദിയുടെ ജനപ്രീതിക്ക് മുന്നിൽ മറ്റ് നേതാക്കളില്ല; ഇന്ത്യൻ രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത നായകനെന്ന് ഹിമന്ത ബിശ്വ ശർമ്മ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies