ബംഗുളൂരു: ചന്ദ്രോപരിതലത്തില്‍ വീണ്ടും പറന്ന് ഉയര്‍ന്ന് ചന്ദ്രയാന്‍ മൂന്നിന്റെ വിക്രം ലാന്‍ഡര്‍. ചന്ദ്രോപരിതലത്തില്‍ നിന്ന് 40 സെന്റീ മീറ്റര്‍ പറന്ന് പൊങ്ങി വീണ്ടും മറ്റൊരിടത്ത് സോഫ്റ്റ് ലാന്‍ഡ് ചെയ്താണ് വിക്രം ലാന്‍ഡര്‍ ചരിത്രം കുറിച്ചിരിക്കുന്നത്. 30 മുതല്‍ 40 സെന്റീമീറ്റര്‍ വരെ അകലത്തിലാണ് വിക്രം വീണ്ടും ലാന്‍ഡ് ചെയ്തതെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി. ഇതിന്റെ വീഡിയോ ഐഎസ്ആര്‍ഒ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ പങ്ക് വച്ചു.
മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്നതടക്കമുള്ള ഭാവി ദൗത്യങ്ങളില്‍ നിര്‍ണായകമായ സാങ്കേതികവിദ്യയാണ് ഐഎസ്ആര്‍ഒ വിജയകരമായി ചെയ്ത് കാണിച്ചത്. വിക്രം ലാന്‍ഡര്‍ ഇനി ഉറക്കമാകുമെന്ന് കരുതിയവര്‍ക്ക് ഗംഭീര സര്‍പ്രൈസാണ് ഐഎസ്ആര്‍ഒ നല്‍കിയത്.
ആഗസ്റ്റ് 23ന് ലാന്‍ഡ് ചെയ്തയിടത്ത് നിന്ന് പറന്ന് പൊങ്ങി 40 സെന്റി മീറ്റര്‍ ഉയരവും 40 സെന്റീ മീറ്റര്‍ ദൂരവും താണ്ടി പുതിയൊരിടത്താണ് ഇത്തവണ വിക്രം ലാന്‍ഡര്‍ ഇറങ്ങിയത്. ചന്ദ്രോപരിതലത്തില്‍ ഐഎസ്ആര്‍ഒയുടെ രണ്ടാം സോഫ്റ്റ് ലാന്‍ഡിങ്ങാണ് ഇത്.
https://twitter.com/isro/status/1698570774385205621?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1698570774385205621%7Ctwgr%5E34bc6e2cbccfb580c979fa0375219929fbe5b3f8%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2023%2F09%2F04%2Fvikram-lander-again-soft-landed-on-moon.html
റോവറിനെ ഇറക്കാനായി തുറന്ന വാതിലും, ചാസ്റ്റേയും ഇല്‍സയും അടക്കമുള്ള പേ ലോഡുകളും മടക്കി വച്ച ശേഷമായിരുന്നു ഈ പറക്കല്‍. പുതിയ ഇടത്ത് സുരക്ഷിതമായി ഇറങ്ങിയ ശേഷം പേ ലോഡുകള്‍ വീണ്ടും പ്രവര്‍ത്തന സജ്ജമാക്കികഴിഞ്ഞു.
ഭാവിയില്‍ ചന്ദ്രനില്‍ നിന്ന് സാംപിളുകള്‍ കൊണ്ടുവരുന്നതിനും പേടകത്തെ പൊക്കി മാറ്റേണ്ടതുണ്ട്. അതിനു കൂടി കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഐഎസ്ആര്‍ഒ. 14 ദിവസത്തെ ചാന്ദ്രപകലാണ് വിക്രം ലാന്‍ഡറിനും പ്രഗ്യാന്‍ റോവറിനുമുള്ള കാലാവധി. പ്രഗ്യാന്‍ റോവറിനെ സ്ലീപ് മോഡിലേക്ക് ഐഎസ്ആര്‍ഒ മാറ്റിയിരുന്നു. ഇപ്പോള്‍ വിക്രംലാന്‍ഡറിനെ ഒരിക്കല്‍ കൂടി പ്രവര്‍ത്തിപ്പിച്ച് നിര്‍ണായകമായ സാങ്കേതിക നീക്കമാണ് ഐഎസ്ആര്‍ഒ നടത്തിയത്.
Discussion about this post